Katha Innuvare | മേതിൽ ദേവികയുടെ ആദ്യ സിനിമ; 'കഥ ഇന്നുവരെ' ഷൂട്ടിംഗ് പൂർത്തിയായി
- Published by:user_57
- news18-malayalam
Last Updated:
ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിച്ച ചിത്രത്തിൽ ബിജു മേനോന്റെ നായികയായി നർത്തകി മേതിൽ ദേവിക എത്തുന്നു
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘കഥ ഇന്നുവരെ’യുടെ (Katha Innuvare) ചിത്രീകരണം പൂർത്തിയായി.
ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിച്ച ചിത്രത്തിൽ ബിജു മേനോന്റെ നായികയായി നർത്തകി മേതിൽ ദേവിക എത്തുന്നു. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായി മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത് വിഷ്ണു മോഹൻ ചിത്രത്തിലൂടെയാണ്.
ബിജു മേനോൻ, മേതിൽ ദേവിക തുടങ്ങിയവരെ കൂടാതെ അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നു.
advertisement
ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമ്മാണം. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിൻ സിനിമാസും നിർമ്മാണ പങ്കാളികൾ ആണ്.
സിനിമാട്ടോഗ്രാഫി ജോമോൻ ടി. ജോൺ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, സംഗീതം- അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ ഡിസൈനർ- സുഭാഷ് കരുൺ, കോസ്റ്റ്യൂം- ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ- വിപിൻ കുമാർ, പിആർഓ- എ.എസ്. ദിനേശ്, സൌണ്ട് ഡിസൈൻ- ടോണി ബാബു, സ്റ്റിൽസ്- അമൽ ജെയിംസ്, ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻസ്- 10ജി മീഡിയ.
advertisement
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിവിടും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 12, 2023 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Katha Innuvare | മേതിൽ ദേവികയുടെ ആദ്യ സിനിമ; 'കഥ ഇന്നുവരെ' ഷൂട്ടിംഗ് പൂർത്തിയായി