ലൂപ്പ് സിനിമയാണോ? ടൈം ട്രാവലാണോ? 'കിഷ്കിന്ധാ കാണ്ഡം' ടീമിന്റെ 'എക്കോ'യുമായി സംവിധായകൻ ദിൻജിത് അയ്യത്താൻ

Last Updated:

ആരാണ് ഈ കുര്യച്ചൻ, ലൂപ്പ് സിനിമയാണോ, ടൈം ട്രാവൽ സിനിമയാണോ എന്നെല്ലാമാണ് ചോദ്യങ്ങൾ

എക്കോ
എക്കോ
ബ്ലോക്ക്ബസ്റ്റർ ചിത്രം 'കിഷ്കിന്ധാ കാണ്ഡം' (Kishkindha Kaandam) എന്ന മിസ്റ്ററി ത്രില്ലറിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ ഒന്നിക്കുന്ന 'എക്കോ' (Eko) എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. സോഷ്യൽ മീഡിയയിൽ പോസ്റ്റർ വൈറലായതോടെ ആരാണ് ഈ കുര്യച്ചൻ, ലൂപ്പ് സിനിമയാണോ, ടൈം ട്രാവൽ സിനിമയാണോ, തുടങ്ങിയ കമന്റുകളും ഉയർന്നു വരുന്നുണ്ട്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാമിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന 'എക്കോ' സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ്. സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്‌, ബിയാനാ മോമിൻ തുടങ്ങിയവരും അഭിനയിക്കുന്നു.
കിഷ്കിന്ധാ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്., ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്നത് ഹൈലൈറ്റ് ആണ്. നവംബർ മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.
advertisement
കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്. ഐക്കൺ സിനിമാസ് ഡിസ്ട്രിബ്യൂഷനും, ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ, റഷീദ് അഹമ്മദ്‌ മേക്കപ്പും, സുജിത് സുധാകർ കോസ്റ്റ്യൂംസും നിർവഹിക്കും. മുജീബ് മജീദ് ആണ് എക്കോയുടെ സംഗീത സംവിധായകൻ.
എഡിറ്റർ - സൂരജ് ഇ.എസ്., ആർട്ട്‌ ഡയറക്ടർ - സജീഷ് താമരശ്ശേരി, വിഎഫ്എക്സ് - ഐവിഎഫ്എക്സ്, ഡി.ഐ. - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാഗർ, സ്റ്റിൽസ് - റിൻസൺ എം.ബി., മാർക്കറ്റിംഗ് & ഡിസൈനിംഗ് - യെല്ലോടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.
advertisement
Summary: After the blockbuster mystery thriller 'Kishkindha Kaandam', the official poster of director Dinjith Ayyathan and screenwriter Bahul Ramesh's upcoming film 'Eko' has been released. As the poster went viral on social media, comments like 'Who is this Kuryachan?', 'Is this a loop movie?', 'Is this a time travel movie?' have been pouring in
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ലൂപ്പ് സിനിമയാണോ? ടൈം ട്രാവലാണോ? 'കിഷ്കിന്ധാ കാണ്ഡം' ടീമിന്റെ 'എക്കോ'യുമായി സംവിധായകൻ ദിൻജിത് അയ്യത്താൻ
Next Article
advertisement
വനിതാ ട്വന്റി 20: ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ; കാര്യവട്ടത്ത് ജയം 15 റൺസിന്
വനിതാ ട്വന്റി 20: ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ; കാര്യവട്ടത്ത് ജയം 15 റൺസിന്
  • ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറിയോടെ ഇന്ത്യ 175 റൺസ് നേടി, ശ്രീലങ്കയെ 15 റൺസിന് തോൽപ്പിച്ചു

  • ഇന്ത്യൻ ബൗളർമാർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി, പരമ്പരയിലെ അഞ്ചും മത്സരവും ജയിച്ച് ഇന്ത്യ 5-0ന് വിജയിച്ചു

  • അരുന്ധതി റെഡ്ഡി അവസാന ഓവറുകളിൽ 11 പന്തിൽ 27 റൺസ് നേടി പുറത്താകാതെ ഇന്ത്യയെ ശക്തിപ്പെടുത്തി

View All
advertisement