KSFDC നിര്‍മിക്കുന്ന അരികും പ്രളയശേഷം ഒരു ജലകന്യകയും പ്രദര്‍ശനത്തിനെത്തുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
2025 ഫെബ്രുവരി 28ന് രാവിലെ 9ന് തിരുവനന്തപുരം ശ്രീ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രദർശന ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) നിർമിച്ച പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ രണ്ട് സംവിധായകരുടെ സിനിമകൾ പ്രദർശനത്തിനെത്തുന്നു. വി എസ് സനോജ് സംവിധാനം ചെയ്ത 'അരിക്', മനോജ് കുമാർ സി എസ് സംവിധാനം ചെയ്‌ത 'പ്രളയശേഷം ഒരു ജലകന്യക' എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2025 ഫെബ്രുവരി 28ന് രാവിലെ 9ന് തിരുവനന്തപുരം ശ്രീ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രദർശന ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയാകും. ആൻ്റണി രാജു എംഎൽഎ ആധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ നാംദേവ് ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ സി, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, കേരള സംസ്ഥാന സാംസ്കാരികപ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ, കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി എസ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവർ പങ്കെടുക്കും.
advertisement
ചിത്രങ്ങളിൽ 'അരിക്' ഫെബ്രുവരി 28ന് പ്രദർശനത്തിനെത്തും. 'പ്രളയശേഷം ഒരു ജലകന്യക' മാർച്ച് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. സംസ്ഥാന സർക്കാരിൻ്റെ പട്ടികജാതി / പട്ടികവർഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കെഎസ്എഫ്ഡിസി സിനിമകൾ നിർമിച്ചത്. ഈ പദ്ധതി പ്രകാരം പ്രദർശനത്തിനെത്തുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളാണിവ. ഇന്ത്യയിൽ ആദ്യമായാണ് പട്ടികജാതി / പട്ടികവർഗ്ഗ ശാക്തീകരണത്തിൻ്റെ ഭാഗമായി ഈ വിഭാഗത്തിലെ സംവിധായകരുടെ സിനിമകൾ സർക്കാർ നിർമിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 26, 2025 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
KSFDC നിര്‍മിക്കുന്ന അരികും പ്രളയശേഷം ഒരു ജലകന്യകയും പ്രദര്‍ശനത്തിനെത്തുന്നു


