advertisement

ജനസൗഹൃദ സേവനത്തിന് പൊൻതൂവൽ; കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി

Last Updated:

എല്ലാത്തിലും മുന്നിലുള്ളത് ഇരിട്ടി തന്നെ... സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായും ദേശീയതലത്തില്‍ മികച്ച പത്തില്‍ ഒന്നാമതും ഈ പോലീസ് സ്റ്റേഷന്‍.

ഇരിട്ടി പോലീസ് സ്റ്റേഷൻ 
ഇരിട്ടി പോലീസ് സ്റ്റേഷൻ 
2025 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായും, ദേശീയ തലത്തില്‍ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിലൊന്നായും കണ്ണൂര്‍ റൂറലിലെ ഇരിട്ടി പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തതിൻ്റെ സന്തോഷത്തിലാണ്, ഇരിട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. തങ്ങളുടെ കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലമായാണ് ഈ അംഗീകാരത്തെ പോലീസുകാര്‍ കാണുന്നത്.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, എന്നിവയിലെ മികവ് മറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണിച്ചു.
മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം പൊലീസ് സ്റ്റേഷനും, ഒപ്പം പാലക്കാട് ജില്ലയിലെ ആലത്തൂര്‍, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, എന്നീ പൊലീസ് സ്റ്റേഷനും ഉള്‍പ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ജനസൗഹൃദ സേവനത്തിന് പൊൻതൂവൽ; കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement