Sandhya Mukherjee | പ്രശസ്തി ബംഗാളി ഗായിക സന്ധ്യ മുഖർജി അന്തരിച്ചു; വിടവാങ്ങിയത് ഇതിഹാസ ഗായിക
- Published by:Rajesh V
- news18-malayalam
Last Updated:
ബംഗാളിയിൽ ആയിരത്തിലധികവും മറ്റു ഭാഷകളിൽ ഡസനിലധികവും പാട്ടുകൾ പാടി. 2011ൽ ഉയർന്ന സിവിലിയൻ പുരസ്കാരമായ ബംഗാ വിഭൂഷൺ നൽകി പശ്ചിമ ബംഗാൾ സർക്കാർ ആദരിച്ചു.
കൊൽക്കത്ത: പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖർജി (sandhya mukherjee) അന്തരിച്ചു. 90 വയസ്സായിരുന്നു. ബംഗാളി സംഗീത രംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന ഇതിഹാസ ഗായികയാണ് വിടവാങ്ങിയത്. വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന സന്ധ്യ മുഖർജിയെ ജനുവരി അവസാനത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ ഹൃദയാഘാതമണ് മരണകാരണമെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
1931ൽ കൊൽക്കത്തയിലാണ് ജനനം. പതിനേഴാം വയസ്സിൽ ഹിന്ദിയിലാണ് ആദ്യമായി പാടുന്നത്. 60കളിലും 70കളിലും പിന്നണി ഗാനരംഗത്ത് ഏറ്റവും മനോഹരമായ ശബ്ദങ്ങളിലൊന്നായിരുന്നു. ബംഗാളിയിൽ ആയിരത്തിലധികവും മറ്റു ഭാഷകളിൽ ഡസനിലധികവും പാട്ടുകൾ പാടി. 2011ൽ ഉയർന്ന സിവിലിയൻ പുരസ്കാരമായ ബംഗാ വിഭൂഷൺ നൽകി പശ്ചിമ ബംഗാൾ സർക്കാർ ആദരിച്ചു.
1970ൽ ജയ് ജയന്തി സിനിമയിലൂടെ മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മ പുരസ്കാരം നിരസിച്ചതോടെ അടുത്തിടെ അവർ വാർത്തകളിൽ നിറഞ്ഞിരുന്നു. പത്മശ്രീ പുരസ്കാരം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അവരെ ബന്ധപ്പെട്ടെങ്കിലും, പുരസ്കാരം നിരസിക്കുന്നതായി മകൾ സൗമി സെൻഗുപ്ത അറിയിച്ചു.
advertisement
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. മൂത്ത സഹോദരിയായാണ് കാണുന്നതെന്നും ഇത് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു.
Deeply saddened that Geetashree Sandhya Mukhopadhyay, the queen of melody in Bengal, is no more. Her departure creates an eternal void in our world of music and in the hearts of millions of her followers here and in the diaspora.(1/3)
— Mamata Banerjee (@MamataOfficial) February 15, 2022
advertisement
“ഇതിഹാസമായ സന്ധ്യ മുഖർജിയുടെ വിയോഗം ബംഗാളിൽ ഒരു കറുത്ത ദിനമാണ്. അവരുടെ ആരാധകരുടെ ഹൃദയത്തിൽ എന്നേക്കും നിധിയായി അവർ തുടരും. ആത്മാവിന് ശാന്തി നേരുന്നു."- സംവിധായകനും നിർമ്മാതാവുമായ രാജ് ചക്രവർത്തി ട്വീറ്റ് ചെയ്തു.
Legend Sandhya Mukherjee's demise has brought upon a dark day on Bengal. She'll forever be treasured in the hearts of her admirers. May her soul rest in peace. pic.twitter.com/AhVagm4Aoz
— Raj chakrabarty (@iamrajchoco) February 15, 2022
advertisement
English Summary: Legendary singer Sandhya Mukherjee, who was considered for a long time a prima donna of music in Bengal, passed away at the age of 90. She had suffered a massive cardiac arrest, as reported by news agency PTI. The veteran singer had tested positive for Covid-19 a couple of weeks ago and was admitted to a hospital.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2022 10:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Sandhya Mukherjee | പ്രശസ്തി ബംഗാളി ഗായിക സന്ധ്യ മുഖർജി അന്തരിച്ചു; വിടവാങ്ങിയത് ഇതിഹാസ ഗായിക