Leo Trailer | നായകനോ വില്ലനോ? പ്രതീക്ഷയേറ്റി വിജയ് - ലോകേഷ് ചിത്രം 'ലിയോ' ട്രെയിലർ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒക്ടോബർ 19ന് ചിത്രം തീയേറ്ററുകളിൽ എത്തും
തെന്നിന്ത്യന്‍ സിനിമാ ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിജയ് – ലോകേഷ് കനകരാജ് ടീമിന്‍റെ ലിയോ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ദളപതിയുടെ അതിഗംഭീര ആക്‌ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഒക്ടോബർ 19ന് ചിത്രം തീയേറ്ററുകളിൽ എത്തും. ദളപതി വിജയ്‌യോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കൾ. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡിഒപി: മനോജ് പരമഹംസ, ആക്‌ഷൻ: അൻപറിവ് , എഡിറ്റിങ്: ഫിലോമിൻ രാജ്. ലിയോ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പിആർഓ: പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 05, 2023 7:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Leo Trailer | നായകനോ വില്ലനോ? പ്രതീക്ഷയേറ്റി വിജയ് - ലോകേഷ് ചിത്രം 'ലിയോ' ട്രെയിലർ