ഇന്റർഫേസ് /വാർത്ത /Film / 'റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു'; വൈറസ് കണ്ട് ലിനിയുടെ ഭർത്താവ് സജീഷിന്റെ പ്രതികരണം

'റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു'; വൈറസ് കണ്ട് ലിനിയുടെ ഭർത്താവ് സജീഷിന്റെ പ്രതികരണം

virus

virus

അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചപ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ലെന്ന് സജീഷ് പറയുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    നിപ കാലത്ത് ജീവൻ പോലും ത്യജിച്ച് നിസ്വാർഥ സേവനം നടത്തിയ ലിനി എന്ന നഴ്സിനെ മലയാളികൾ മറക്കില്ല. നിപ എന്ന മഹാമാരിയെ കേരളം അതിജീവിച്ചതിന്റെ കഥ പറയുന്ന വൈറസ് എന്ന ചിത്രം കാണുമ്പോൾ വീണ്ടും ലിനി മലയാളികൾക്കു മുന്നിലെത്തുകയാണ് റിമ കല്ലിങ്കലിലൂടെ. ഇപ്പോഴിതാ ചിത്രം കണ്ട് ലിനിയുടെ ഭർത്താവ് സജീഷിന്റെ പ്രതികരണം വന്നിരിക്കുകയാണ്.

    റിമയിലൂടെ ലിനിയെ തന്നെയാണ് കണ്ടതെന്ന് സജീഷ് വ്യക്തമാക്കുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചപ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ലെന്ന് സജീഷ് പറയുന്നു. ചിത്രത്തിൽ റിമ ലിനിയായി ജീവിക്കുകയായിരുന്നുവെന്നും സജീഷ്.

    സജീഷിന്റെ പോസ്റ്റിന്റെ പൂർണരൂപം

    ഒരുപാട്‌ നാളത്തെ കാത്തിരിപ്പിനൊടുവിൽ "വൈറസ്"‌ സിനിമ ഇന്നലെ വൈറസ്‌ ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ്‌ ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌ റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.

    ഒരുപാട്‌ നന്ദിയുണ്ട്‌ ആഷിക്ക്‌ ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്‌. എല്ലാ താരങ്ങളും മത്സരിച്ച്‌ അഭിനയിച്ചു.

    പാർവ്വതി വീണ്ടും ഞെട്ടിച്ചു.

    ശ്രീനാഥ്‌ ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ്‌ ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു.

    സിനിമ കാണുന്നതിന്‌ മുൻപ്‌ എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.

    First published:

    Tags: Nipah, Virus, Virus Aashiq Abu, Virus Malayalam movie, നിപ, ലിനി നഴ്സ്, വൈറസ് ആഷിഖ് അബു