വിഷ്ണുവും വിനായകും കൈ കോർക്കുന്നു; ജീത്തു ജോസഫിന്‍റെ മോഹൻലാൽ ചിത്രം 'റാമി'നു വേണ്ടി
Last Updated:
മലയാള സിനിമാ ചലച്ചിത്ര ശാഖയിൽ ഒരു പുതിയ ഗാനരചയിതാവ് - സംഗീതസംവിധായകൻ കൂട്ടുകെട്ടിന്‍റെ പിറവി കൂടി ആയിരിക്കും ജീത്തു ജോസഫിന്‍റെ മോഹൻലാൽ ചിത്രം റാം.
ദൃശ്യത്തിനു ശേഷം മോഹൻലാലിനെ നായകാനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'റാം'. ചിത്രത്തിന്‍റെ ടൈറ്റിൽ വീഡിയോ ഇന്നാണ് പുറത്തുവിട്ടത്. പുതിയൊരു സംഗീത സംവിധായകനെ കൂടി മലയാള സിനിമയയ്ക്ക് ഈ ചിത്രം സമ്മാനിക്കും. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറിന്‍റെ പ്രിയ ശിഷ്യൻ വിഷ്ണു ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.
നിരവധി മനോഹരമായ വരികൾ മലയാളത്തിന് സമ്മാനിച്ച വിനായക് ശശികുമാർ ആണ് ചിത്രത്തിലെ പാട്ടുകൾ എഴുതുന്നത്.
2011- 2014 കാലത്തെ ചെന്നൈ ലയോള കോളേജ് ബാച്ചിലുള്ളവരാണ് വിഷ്ണുവും വിനായകും. ഗപ്പിയിലെ 'തനിയെ മിഴികൾ' മുതൽ അമ്പിളയിലെ 'ആരാധികേ' വരെ നിരവധി മനോഹര ഗാനങ്ങളാണ് വിനായകിന്‍റെ തൂലികയിൽ മലയാളി സിനിമാ ചലച്ചിത്ര ശാഖയ്ക്ക് ലഭിച്ചിട്ടുള്ളത്.
വിനായക് തന്നെ സംവിധാനം ചെയ്ത 'ഹായ് ഹലോ കാതൽ' എന്ന ഹ്രസ്വ ചിത്രത്തിന്‍റെ സംഗീത സംവിധാനം വിഷ്ണു ശ്യാം ആയിരുന്നു. എന്നാൽ, ഇത് ആദ്യമായാണ് വിഷ്ണുവും വിനായകും ഒരു മുഖ്യധാരാ സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നത്.
advertisement
കോളേജ് പഠനകാലത്തു തന്നെ ഇരുവരും നൂറോളം പാട്ടുകളാണ് എഴുതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. മലയാള സിനിമാ ചലച്ചിത്ര ശാഖയിൽ ഒരു പുതിയ ഗാനരചയിതാവ് - സംഗീതസംവിധായകൻ കൂട്ടുകെട്ടിന്‍റെ പിറവി കൂടി ആയിരിക്കും ജീത്തു ജോസഫിന്‍റെ മോഹൻലാൽ ചിത്രം റാം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2019 9:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വിഷ്ണുവും വിനായകും കൈ കോർക്കുന്നു; ജീത്തു ജോസഫിന്‍റെ മോഹൻലാൽ ചിത്രം 'റാമി'നു വേണ്ടി