'ഹീ ഹാസ് നോ ബൗണ്ടറീസ്'; ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹൻ ലാലും ഒന്നിക്കുന്ന മാസ് ത്രില്ലർ 'റാം'

Last Updated:

ഹീ ഹാസ് നോ ബൗണ്ടറീസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് മറ്റൊരു മാസ് ത്രില്ലറുമായി വരുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ പേര് വ്യക്തമാക്കുന്ന ടൈറ്റിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്. റാം എന്നാണ് ചിത്രത്തിന്റെ പേര്. ഹീ ഹാസ് നോ ബൗണ്ടറീസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ തൃഷയാണ് നായിക. ഹേയ് ജൂഡിനു ശേഷം തൃഷ എത്തുന്ന മലയാള ചിത്രമാണ് റാം. ചിത്രത്തിൽ മോഹൻ ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ ഷൂട്ട് ചെയ്യുന്ന ചിത്രം ഒരു മാസ് ത്രില്ലറാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.
advertisement
അടുത്ത വർഷം ഓണത്തിന് ചിത്രം റിലീസ് ചെയ്യും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഹീ ഹാസ് നോ ബൗണ്ടറീസ്'; ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹൻ ലാലും ഒന്നിക്കുന്ന മാസ് ത്രില്ലർ 'റാം'
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement