പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ശ്രീനിവാസനും സലിം കുമാറും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2003ൽ പുറത്തിറങ്ങിയ സിനിമയാണ് 'കിളിച്ചുണ്ടൻ മാമ്പഴം'. ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളിലൂടെ കടന്നു പോയ ചിത്രത്തിലെ നായിക അന്തരിച്ച തെന്നിന്ത്യൻ നടി സൗന്ദര്യയായിരുന്നു.
തന്റെ കാമുകിയായിരുന്ന ആമിനയെ മൂന്നാം ഭാര്യയായി വിവാഹം ചെയ്ത് കൊണ്ടുവന്ന മൊയ്‌തുട്ടി ഹാജി എന്ന പ്രമാണിയുടെ വീട്ടിലേക്ക് കടന്നു വന്ന് ഒടുവിൽ അവളെ സ്വന്തമാക്കുന്ന അബ്ദുൽ ഖാദർ എന്ന കാമുകനായ യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്റേത്.
അങ്ങനെ ആമിനയെ തേടി അബ്ദുൽ ഖാദർ കടന്നു വരുന്ന വീടാണ് മൊയ്‌തുട്ടി ഹാജിയുടെ ആഢ്യത്വം നിറഞ്ഞ തറവാട്. പഴയകാല ശൈലിയിൽ തീർത്ത വിശാലമായ വീടിന്റെ പൂമുഖവും ഉമ്മറവും ഉൾക്കാഴ്ചകളും എല്ലാം ചിത്രത്തിൽ നിറഞ്ഞ് നിൽക്കുന്നു.
എന്നാൽ ഇന്നത്തെ ആ സിനിമാ തറവാടിന്റെ അവസ്ഥയുമായി ഒരു വീഡിയോ ഇതാ. 'വാണ്ടർ ഗീക്ക്' എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. (വീഡിയോ ചുവടെ)
പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് അയ്യപ്പക്ഷേത്രം റോഡിലാണ് ഈ ലൊക്കേഷൻ. വള്ളൂർ മനയാണ് സിനിമയിലെ തറവാടാണ് മാറിയത്. റോഡരികിൽ നിന്ന് കൊണ്ട് തന്നെ ഇവിടം കാണാവുന്നതാണ്.
തൂവെള്ള നിറത്തിൽ തിളങ്ങി നിന്ന കെട്ടിടം ഇപ്പോൾ കാലപ്പഴക്കം കൊണ്ടുള്ള ശോചനീയാവസ്ഥയിലാണ്. ഇതിലെ പൂമുഖവും മറ്റും സെറ്റിട്ടതാകാം എന്ന് ഈ ട്രാവൽ വ്ലോഗർ പറയുന്നുണ്ട്.
വിനീത് ശ്രീനിവാസൻ ആദ്യമായി ഗായകനായതും ഈ സിനിമയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.