തൂവാനതുമ്പികൾ അടക്കം നിരവധി സിനിമകളുടെ നിർമ്മാതാവായ  പി.സ്റ്റാൻലി അന്തരിച്ചു

Last Updated:

തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉൾപ്പെടെ നിരവധി സിനികൾ നിർമിച്ചിട്ടുണ്ട്

News18
News18
തൂവാനതുമ്പികൾ അടക്കം നിരവധി സിനിമകളുടെ നിർമ്മാതാവും സാഹിത്യകാരനുമായ പി സ്റ്റാൻ‌ലി (81)അന്തരിച്ചു.തിരുവനന്തപുരം നാലാഞ്ചിറയിലെ വസതിയിൽ ഹ്യദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ മൂന്നു ദശാബ്ദക്കാലം മദ്രാസിൽ പ്രവർത്തിച്ച സ്റ്റാൻലി വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനായിരുന്നു.തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉൾപ്പെടെ നിരവധി സിനികൾ നിർമിച്ചിട്ടുണ്ട്.1944ൽ കൊല്ലത്താണ് സ്റ്റാൻലിയുടെ ജനനം.
കനൽവഴിയിലെ നിഴലുകൾ, മാന്ത്രികപ്പുറത്തിൻ്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നിവ സ്റ്റാൻലി എഴുതിയ നോവലുകളാണ്. ഒരിടത്തൊരു കാമുകി കഥാസമാഹാരമാണ്.വാസ്‌തുസമീക്ഷ (ശാസ്ത്ര പുസ്‌തകം),ഓർമകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിൻ്റെ അടിക്കുറിപ്പുകൾ (ഓർമക്കുറിപ്പുകൾ) എനിവയാണ് മറ്റ് പ്രധാന കൃതികൾ.
advertisement
ഭാര്യ: പരേതയായ സാലമ്മ സ്റ്റാൻലി. മക്കൾ: ഷൈനി ജോയി, ബെൻസൺ സ്റ്റാൻലി, സുനിൽ സ്റ്റാൻലി. മരുമക്കൾ: ജോയി, ഡോ. പർവീൺ ,മോളി ബിനു സുനിൽ സംസ്‌കാരം ശനിയാഴ്ചച ഉച്ചയ്ക്ക് 12 മണിക്ക് മുട്ടട ഹോളിക്രോസ് ചർച്ചിൽ.
മലയാളം വാർത്തകൾ/ വാർത്ത/Film/
തൂവാനതുമ്പികൾ അടക്കം നിരവധി സിനിമകളുടെ നിർമ്മാതാവായ  പി.സ്റ്റാൻലി അന്തരിച്ചു
Next Article
advertisement
തൂവാനതുമ്പികൾ അടക്കം നിരവധി സിനിമകളുടെ നിർമ്മാതാവായ  പി.സ്റ്റാൻലി അന്തരിച്ചു
തൂവാനതുമ്പികൾ അടക്കം നിരവധി സിനിമകളുടെ നിർമ്മാതാവായ  പി.സ്റ്റാൻലി അന്തരിച്ചു
  • തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി തുടങ്ങിയ സിനിമകളുടെ നിർമ്മാതാവ് പി. സ്റ്റാൻലി അന്തരിച്ചു.

  • ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം നാലാഞ്ചിറയിലെ വസതിയിൽ 81-ആം വയസ്സിൽ സ്റ്റാൻലി അന്തരിച്ചു.

  • കനൽവഴിയിലെ നിഴലുകൾ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ എന്നിവ സ്റ്റാൻലി എഴുതിയ നോവലുകൾ.

View All
advertisement