• HOME
 • »
 • NEWS
 • »
 • film
 • »
 • Actor Suriya | സിനിമയ്ക്ക് നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ നടന്‍ സൂര്യ 'റിയല്‍ ഹീറോ' എന്ന് സോഷ്യല്‍ മീഡിയ

Actor Suriya | സിനിമയ്ക്ക് നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ നടന്‍ സൂര്യ 'റിയല്‍ ഹീറോ' എന്ന് സോഷ്യല്‍ മീഡിയ

സെറ്റില്‍ നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സൂര്യ തന്നെയാണ് തീരുമാനിച്ചത്.

 • Last Updated :
 • Share this:
  പുതിയ സിനിമയ്ക്കു വേണ്ടി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാള്‍ക്ക് നല്‍കി നടന്‍ സൂര്യ(Actor Suriya). ബാല(Bala) സംവിധാനം ചെയ്യുന്ന 'സൂര്യ 41'(Suriya 41) എന്ന ചിത്രത്തിനായി നിര്‍മ്മിച്ച വീടുകളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വിട്ടു നല്‍കുകയയാിരുന്നു. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

  കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മ്മിച്ചിരുന്നു. സെറ്റില്‍ നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സൂര്യ തന്നെയാണ് തീരുമാനിച്ചത്. അതേസമയം സൂര്യയുടെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.

  യഥാര്‍ഥ ഹീറോയെന്നാണ് സൂര്യയെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ സൂര്യ നല്‍കുന്നുണ്ട്.

  Also Read-KGF 2 | ബോക്സ് ഓഫീസ് അടിച്ച് തൂഫാനാക്കി 'റോക്കി ഭായ്'; നാല് ദിവസത്തിനുള്ളില്‍ 546 കോടി

  Beast | 'തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല'; ബീസ്റ്റിനെ കുറിച്ച് വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ

  വിജയ് (Actor Vijay) നായക വേഷത്തിൽ എത്തിയ ബീസ്റ്റിനെ (Beast) കുറിച്ചുള്ള മോശം അഭിപ്രായങ്ങൾക്ക് പ്രതികരണവുമായി വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍  (S A Chandrasekhar). തങ്ങളുടെ കഴിവ് തെളിയിച്ച പുതുതലമുറയിലെ സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം ഒന്ന് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നുവെന്ന് ചന്ദ്രശേഖര്‍ പറയുന്നു. ബീസ്റ്റില്‍ തിരക്കഥയ്ക്കും സംവിധാനത്തിനും പ്രതീക്ഷിച്ച നിലവാരമില്ലായിരുന്നെനും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

  'ബീസ്റ്റിലെ അറബിക് കുത്ത് ഗാനരംഗം വരെ നന്നായി ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം ചിത്രം അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയ്‍യുടെ താരപദവിയെ ആശ്രയിച്ചായിരുന്നു ചിത്രം നിലനിന്നത്. തിരക്കഥയും സംവിധാനവും വേണ്ടത്ര മികവ് പുലര്‍ത്തിയില്ല. സംവിധായകര്‍ അവരുടേതായ ശൈലിയില്‍ സിനിമയെടുത്ത് അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ബോക്‌സ് ഓഫീസില്‍ ബീസ്റ്റിന് വിജയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്‍കുന്നതായിരുന്നില്ല.' - ചന്ദ്രേശഖര്‍ പറഞ്ഞു.

  Also Read-Suresh Gopi | എന്നെന്നും എന്റേത്; രാധികയ്ക്കും മക്കൾക്കുമൊപ്പം സുരേഷ് ഗോപി

  നെല്‍സണ്‍ ദിലീപ്‌കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13 നായിരുന്നു പുറത്തിറങ്ങിയത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെ, സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.
  തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു. വീരരാഘവന്‍ എന്ന മുന്‍ റോ ഏജന്‍റിന്‍റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ സിനിമകളിലെതിന് സമാനമായ ലുക്കില്‍ തന്നെയാണ് ബീസ്റ്റിലും വിജയ് എത്തുന്നത്. ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ നായകന്‍ വീരരാഘവന്‍ യാദൃശ്ചികമായി അകപ്പെടുന്നതും തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ അതിസാഹസികമായി നായകന്‍ മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
  Published by:Jayesh Krishnan
  First published: