നടൻ, രാഷ്ട്രീയ നേതാവ്, ജനക്ഷേമതല്പരൻ തുടങ്ങിയ നിലകളിൽ സുരേഷ് ഗോപിയെ (Suresh Gopi) ഏവർക്കും അറിയാം. നല്ലൊരു പാട്ടുകാരി കൂടിയാണ് അദ്ദേഹത്തിന്റെ ഭാര്യ രാധിക. രാജ്യസഭാ എം.പിയുടെ തിരക്കുകൾ മാറിയ വേളയിൽ തന്റെ കുടുംബവുമായി സമയം ചിലവിടാൻ തെരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. മക്കളിൽ ഗോകുൽ സുരേഷും പരിചിതനാണ്. പിന്നീടുള്ളവർ മകൻ മാധവ് സുരേഷ്, പെണ്മക്കളായ ഭാഗ്യ, ഭാവന എന്നിവരുമാണ്. കുടുംബാംഗങ്ങളും അവർക്കൊപ്പം തന്റെ അരുമയായ വളർത്തുനായ്ക്കളും ചേർന്നുള്ള ചിത്രമാണ് സുരേഷ് ഗോപി പോസ്റ്റ് ചെയ്തിട്ടുള്ളത്.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ 'പാപ്പന്റെ' ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലർ നേടിയിട്ടുള്ളത്.
സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന 252-ാമത് ചിത്രമായ 'പാപ്പൻ' എന്ന ചിത്രത്തിനായി സുരേഷ് ഗോപി വീണ്ടും പോലീസ് വേഷം അവതരിപ്പിക്കുന്നു. ഒരു ഉദ്വേഗജനകമായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വാഗ്ദാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സിനിമയുടെ സ്വഭാവവുമായി ഇഴചേർന്നുകിടക്കുന്നു.
ക്രൂരമായ കൊലപാതകം അന്വേഷിക്കുന്ന ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരുമായി രണ്ട് മിനിറ്റ് 41 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയ്‌ലർ ആരംഭിക്കുന്നു. സീരിയൽ കില്ലർ അഴിഞ്ഞാടുന്നതിനാൽ, സുരേഷ് ഗോപിയുടെ റിട്ടയേർഡ് പോലീസ് ഓഫീസർ കഥാപാത്രമായ എബ്രഹാം മാത്യു മാത്തൻ അഥവാ ‘പാപ്പൻ’ കുറ്റവാളിയിലേക്കുള്ള വഴി കണ്ടെത്താനുള്ള എല്ലാ സൂചനകളും കണ്ടെത്താൻ വന്നുചേരുന്നു.
കൂടാതെ കഥാപാത്ര രൂപകല്പന തീർച്ചയായും സൂപ്പർസ്റ്റാറിന് തന്റെ അഭിനയ മികവ് അനാവരണം ചെയ്യാനും പ്രേക്ഷകരെ ആസ്വാദന തലത്തിൽ എത്തിക്കാനും സാധിക്കും.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ പിതാവിന്റെ ശൈലിയെ അനുകരിക്കുന്നതിനാൽ ട്രെയ്‌ലർ രസകരമായ ഒരു അവസാനം വാഗ്ദാനം ചെയ്യുന്നു. സുരേഷ് ഗോപിയുടെ ആരാധകരെയും സാധാരണ സിനിമാപ്രേമികളെയും രസിപ്പിക്കാൻ ആവശ്യമായ എല്ലാ ചേരുവകളും ചേർന്ന് ആകർഷകമായ ഒരു അന്വേഷണ കഥാ സന്ദർഭം വാഗ്ദാനം ചെയ്യുന്നതായി ‘പാപ്പൻ’ ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
സുരേഷ് ഗോപിയും ഗോകുൽ സുരേഷും അഭിനയിക്കുന്ന ‘പാപ്പന്റെ’ കൗതുകകരമായ മോഷൻ പോസ്റ്ററും നിർമ്മാതാക്കൾ മുമ്പ് പുറത്തിറക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് മേക്കിംഗ് ജോഡികളായ സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘പാപ്പൻ’. ആർജെ ഷാൻ എഴുതിയ ‘പാപ്പൻ’ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. എഡിറ്റിംഗ് വിഭാഗത്തിന്റെ ചുമതല ശ്യാം ശശിധരനും സംഗീതം ജേക്സ് ബിജോയും ആണ്.
Summary: Suresh Gopi, after a very long time, shared a family pic on his Facebook page, where he is seen posing with wife, two sons and daughters. The other day, trailer from his latest movie, Paappan, was released ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.