L2 Empuraan | പുതിയ കണക്കുമായി ടീം 'എമ്പുരാൻ'; ആകെ വരുമാനം 325 കോടി എന്ന് അണിയറപ്രവർത്തകർ

Last Updated:

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചിത്രം 105.76 കോടി കടന്നതായാണ് ഏറ്റവും പുതിയ വിവരം. ഏപ്രിൽ 24 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാകും

L2 എമ്പുരാൻ
L2 എമ്പുരാൻ
ആകെ വരുമാനം 325 കോടി രൂപയായതായി മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ ചിത്രം 'L2 എമ്പുരാൻ' അണിയറപ്രവർത്തകർ. നായകൻ മോഹൻലാൽ, സംവിധായകനും പ്രധാന നടനുമായ പൃഥ്വിരാജ് സുകുമാരൻ, നിർമാതാക്കളായ ഗോകുലം ഗോപാലൻ, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർ ചേർന്ന് നിൽക്കുന്ന ഒരു ചിത്രം സഹിതമാണ് പുതിയ വിവരം പുറത്തുവിട്ടിട്ടുള്ളത്.
ബോക്സ് ഓഫീസ് കളക്ഷൻ എന്ന് വിളിക്കാൻ സാധിക്കില്ലെങ്കിലും, ലോകമെമ്പാടും നിന്നുള്ള തിയേറ്റർ കളക്ഷനും മറ്റു വരുമാനവും ചേർത്താണ് ഇപ്പോൾ വന്നിട്ടുള്ള കണക്ക്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ചിത്രം 105.76 കോടി കടന്നതായാണ് ഏറ്റവും പുതിയ വിവരം. ഏപ്രിൽ 24 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാകും.
ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ആദ്യദിനത്തിൽ 50 കോടി കളക്ഷന്‍ നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറുക കൂടിയായിരുന്നു എമ്പുരാൻ. മോഹന്‍ലാലിന്‍റെ തന്നെ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്.
advertisement
advertisement
ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി. മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
advertisement
Summary: Malayalam movie 'L2 Empuraan' featuring Mohanlal and Prithviraj Sukumaran managed to amass Rs 325 crores globally
മലയാളം വാർത്തകൾ/ വാർത്ത/Film/
L2 Empuraan | പുതിയ കണക്കുമായി ടീം 'എമ്പുരാൻ'; ആകെ വരുമാനം 325 കോടി എന്ന് അണിയറപ്രവർത്തകർ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement