'മകനോടൊപ്പം ഗോകുലിനെയും പരിഗണിച്ചതിന് ജൂറിയോട് നന്ദി; നജീബിനെ കാണണമെന്നാണ് ആഗ്രഹം'; മല്ലിക സുകുമാരൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
പൃഥ്വിരാജ് അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മല്ലിക ബ്ലെസ്സിയോടും ബെന്യാമിനോടുമുള്ള നന്ദിയും അറിയിച്ചു
മകന് അവാർഡ് കിട്ടിയതിൽ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ. പൃഥ്വിരാജ് അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മല്ലിക മകനോടൊപ്പം ഗോകുലിനെയും പരിഗണിച്ചതിന് ജൂറിയോട് നന്ദി അറിയിച്ചു.
'അമ്മ എന്ന രീതിയിൽ വലിയ സന്തോഷം. പൃഥ്വിരാജുമായി സംസാരിച്ചു. ബ്ലെസ്സിയോടും ബെന്യാമിനോടും നന്ദി പറയുന്നു. നജീബിനെ കാണണമെന്നാണ് തന്റെ ആഗ്രഹം', മല്ലിക സുകുമാരൻ പറഞ്ഞു. ആടുജീവിതത്തിലെ അഭിനയത്തിലൂടെയാണ് പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.
എട്ടോളം പുരസ്കാരങ്ങൾ നേടികൊണ്ടാണ് സംസ്ഥാന പുരസ്കാരത്തിൽ ശ്രദ്ധനേടിയത്. മികച്ച ജനപ്രിയ ചിത്രം, മികച്ച നടൻ-പൃഥ്വിരാജ് സുകുമാരൻ, മികച്ച സംവിധായകൻ-ബ്ലെസി, അവലംബിത തിരക്കഥ, ശബ്ദ മിശ്രണം-റസൂൽ പൂക്കുട്ടി, ശരത് മോഹൻ, മേക്കപ്പ് ആർടിസ്റ്റ്-രഞ്ജിത്ത് അമ്പാടി, പ്രത്യേക ജൂറി പരാമർശം- കെ. ആർ ഗോകുൽ, മികച്ച ഛായാഗ്രാഹകൻ - സുനിൽ കെ.എസ്, മികച്ച പ്രോസസിംഗ് ലാബ് - വൈശാഖ് ശിവ ഗണേഷ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആടുജീവിതത്തിന് പുരസ്കാരം ലഭിച്ചത്.
advertisement
പതിനാറ് വർഷത്തോളം കഷ്ടപ്പെട്ടാണ് ബ്ലെസി മരുഭൂമിയുടെ യാതനകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ആസ്പദമാക്കി ബ്ലെസി തന്നെ തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 16, 2024 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മകനോടൊപ്പം ഗോകുലിനെയും പരിഗണിച്ചതിന് ജൂറിയോട് നന്ദി; നജീബിനെ കാണണമെന്നാണ് ആഗ്രഹം'; മല്ലിക സുകുമാരൻ