ഇന്നലെയായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 69ാം പിറന്നാൾ. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരായിരുന്നു മമ്മൂക്കയ്ക്ക് ആശംസകൾ നേർന്നത്. എന്നാൽ മമ്മൂക്ക ബെർത്തിഡേയ്ക്ക് വിളിക്കാത്തതിൽ കരഞ്ഞു നില വിളിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. മമ്മൂക്ക തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
മമ്മൂക്ക ഹാപ്പി ബെർത്തിഡേയ്ക്ക് വിളിച്ചില്ലെന്നും അതുകൊണ്ട് മമ്മൂക്കയോട് മിണ്ടൂല്ലെന്നും പറഞ്ഞാണ് കുഞ്ഞ് കരയുന്നത്. കുഞ്ഞിനെ സമാധാനിപ്പിക്കാനായി മമ്മൂക്കയുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കേൾക്കാൻ കഴിയുന്നുണ്ട്.
പിണങ്ങല്ലേ, എന്താ മോൾടെ പേര് എന്ന് ചോദിച്ചു കൊണ്ടാണ് മമ്മൂക്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കയുടെ നിരവധി ആരാധകര്‍ വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിട്ടുണ്ട്. മോളുടെ പേര് ഫാത്തിമയാണെന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. നിഷ്കളങ്കമായ കരച്ചിലാണ് ആ കുട്ടിയിടേതെന്നും അത് കണ്ട ഉടനെ സ്വന്തം പേജിൽ പോസ്റ്റിയതിനെ പ്രശംസിക്കുന്നുവെന്നും ഒരു ആരാധകൻ പറയുന്നു.
ആ കുഞ്ഞിനെ ഒന്ന് വിളിക്കണമെന്ന് പറയുന്ന ആരാധകരും കുറവല്ല. ആ കുഞ്ഞിനെ മമ്മൂക്ക ഉറപ്പായും കണ്ടിരിക്കുമെന്നും അതിന്റെ ചിത്രം പങ്കുവയ്ക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച് നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്.
മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞിൻറെ വീഡിയോ വൈറലായിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.