മാത്യു തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'നൈറ്റ് റൈഡേഴ്‌സ്' ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
- Published by:meera_57
- news18-malayalam
Last Updated:
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും
അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണ് എന്റെ മാലാഖ, ഗ്രേറ്റ് ഫാദർ തുടങ്ങി 35ൽ പരം ചിത്രങ്ങളുടെ ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. യുവ നടൻ മാത്യു തോമസ് നായകനായി ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന് 'നൈറ്റ് റൈഡേഴ്‌സ്' എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കി.
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു, സജിൻ അലി എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ.
advertisement
മാത്യു തോമസിനോടൊപ്പം വാഴയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ മീനാക്ഷി ഉണ്ണികൃഷ്ണനും നൈറ്റ് റൈഡേഴ്സിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അബു സലിം, റോണി ഡേവിഡ് രാജ്, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നൈറ്റ് റൈഡേഴ്‌സ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ് : എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, ലൈൻ പ്രൊഡ്യൂസർ: ഫൈസൽ അലി, ഡി ഓ പി: അഭിലാഷ് ശങ്കർ, എഡിറ്റർ: നൗഫൽ അബ്ദുള്ള, മ്യൂസിക്: യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, വസ്ത്രലങ്കാരം: മെൽവി ജെ., മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട് ഡയറക്റ്റർ: നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു പി.കെ., സ്റ്റിൽസ്: സിഹാർ അഷ്‌റഫ്, ഡിസൈൻ:എസ്.കെ.ഡി, പി.ആർ.ഒ.: പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 22, 2024 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മാത്യു തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'നൈറ്റ് റൈഡേഴ്‌സ്' ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു