നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

Last Updated:

നീണ്ട ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴാണ് മീര ജാസ്മിന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നത്.

കൊച്ചി: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.
2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഈ ചിത്രത്തിൽ അവതിരിപ്പിച്ചത്.
ആറ് വര്‍ശങ്ങള്‍ക്ക് ശേഷമാണ് മീര മകള്‍ക്ക് എന്ന സിനിമയിലൂടെ തിരിച്ചുവന്നത്. അതിന് ശേഷം ചെയ്ത ക്വീന്‍ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. സിനിയുടെ പ്രമോഷന്‍ പരിപാടികള്‍ക്കെല്ലാം സജീവമായിരുന്ന താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനും അവസരം നല്‍കിയിരുന്നില്ല. നിലവില്‍ ദ ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മീര.
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു
Next Article
advertisement
തൃശൂരിലെ പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
  • തൃശൂർ ജില്ലയിൽ ഓണത്തിന് പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി 3 ലക്ഷം രൂപ.

  • എട്ടു സംഘങ്ങൾക്കായി 24 ലക്ഷം രൂപ അനുവദിച്ചു, ഇത് കേന്ദ്ര ഫണ്ടിന്റെ കീഴിലാണ്.

  • തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ അനുവദിക്കുന്ന 1 ലക്ഷം രൂപയ്ക്ക് പുറമേയാണ്.

View All
advertisement