Bineesh Kodiyeri | ബിനീഷ് കോടിയേരിയെ പുറത്താക്കണം; 'അമ്മ' യോഗത്തില്‍ ആവശ്യമുന്നയിച്ച് അംഗങ്ങള്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
2009 ലാണ് ബിനീഷ് കോടിയേരി താരസംഘടനയായ അമ്മയിൽ അംഗമായത്.
കൊച്ചി: ബെംഗളുരു മയക്കു മരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ നടൻ കൂടിയായ ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ. 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച് ആവശ്യമുയർന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ യോഗം പുരോഗമിക്കുകയാണ്.
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പുറത്താക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയർന്നത്.
2009 ലാണ് ബിനീഷ് കോടിയേരി താരസംഘടനയായ അമ്മയിൽ അംഗമായത്. ആജീവനാന്ത അംഗമാണ് ബിനീഷ്. അംങ്ങളെ പുറത്താക്കുന്നതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്.
advertisement
ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, അക്രമത്തിനിരയായ നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ വിഷയം എന്നിവ ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2020 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Bineesh Kodiyeri | ബിനീഷ് കോടിയേരിയെ പുറത്താക്കണം; 'അമ്മ' യോഗത്തില്‍ ആവശ്യമുന്നയിച്ച് അംഗങ്ങള്‍


