'മോഹന്‍ലാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു, അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാക്കുന്നത്'; ഷാജി കൈലാസ്

Last Updated:

ഓരോരുത്തർക്കും അവരവരുടെ അഭിപ്രായമുണ്ട്. അവർ വിമർശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകിൽ നിൽക്കുന്ന കുടുംബങ്ങളെയാണെന്ന് ഷാജി കൈലാസ് പറഞ്ഞു.

അടുത്തകാലത്തായി നടന്‍ മോഹന്‍ലാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് സംവിധായകന്‍ ഷാജി കൈലാസ്.  എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോകുകയാണെന്നും ഷാജി കൈലാസ് പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘ഈയടുത്തായി മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. ലാലിനെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്ന് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നു. ബാക്കിയുള്ളവരാണ് വിഷമിക്കുന്നത്’, എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത്.
പണ്ട് പല മാസികകളും സിനിമ മോശമാണെന്ന് എഴുതുമായിരുന്നു. ഇന്നത് ഓരോദിവസവുമാണ് നടക്കുന്നത്. നമുക്ക് അതിൽ ഒന്നും പറയാൻ പറ്റില്ല. എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഖനിക്കുന്നുവെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കും. ഓരോരുത്തർക്കും അവരവരുടെ അഭിപ്രായമുണ്ട്. അവർ വിമർശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകിൽ നിൽക്കുന്ന കുടുംബങ്ങളെയാണ്. സിനിമയെ ഈസിയായി വിമർശിക്കാം. ടാർഗെറ്റഡ് ആയിട്ടാണ് വിമർശനങ്ങളെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.
advertisement
ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ എലോണ്‍ എന്ന സിനിമയ്ക്ക് നേരെ വ്യാപകമായ വിമര്‍ശനം പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'മോഹന്‍ലാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു, അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാക്കുന്നത്'; ഷാജി കൈലാസ്
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement