Mohanlal | മുരുകാ..... മോഹന്‍ലാല്‍ തിരുമലക്കോവിലിൽ ദർശനം നടത്തി ചെമ്പില്‍ തീര്‍ത്ത വേല്‍ സമർപ്പിച്ചു

Last Updated:

ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിലിൽ വിശ്വാസികളും വിനോദസഞ്ചാരികളും ഒരുപോലെ എത്താറുണ്ട്

തിരുമലക്കോവിലിൽ ദർശനം നടത്തി നടൻ മോഹൻലാൽ
തിരുമലക്കോവിലിൽ ദർശനം നടത്തി നടൻ മോഹൻലാൽ
കേരള-തമിഴ്നാട് അതിർത്തിയിലെ ചെങ്കോട്ടയിൽ സ്ഥിതിചെയ്യുന്ന തിരുമലക്കോവിലിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മോഹൻ‌ലാൽ മുരുകന് കാണിക്കയായി ചെമ്പിൽ പൊതിഞ്ഞ വേലും സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും പൻപൊഴി തിരുമല കുമാരസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കേരളത്തിൽ നിന്നും നിത്യേന നൂറുകണക്കിനുപേർ സന്ദർശിക്കുന്ന ക്ഷേത്രമാണ് തിരുമലക്കോവിൽ. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചതിന് ശേഷമായിരുന്നു അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിലിൽ വിശ്വാസികളും വിനോദസഞ്ചാരികളും ഒരുപോലെ എത്താറുണ്ട്.
തിരുനെൽ‌വേലി ജില്ലയിലെ തെങ്കാശി താലൂക്കിൽ പൻപൊഴി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മുരുകൻ ക്ഷേത്രമാണ് തിരുമല കോവിൽ. മുഴുവനും കരിങ്കല്ലുകൊണ്ടാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മുരുകൻ 'കുമാരസ്വാമി'യെന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
കേരളവുമായി പങ്കുവെക്കുന്ന അതിർത്തിയ്ക്കടുത്ത് പശ്ചിമഘട്ടത്തിൽ ഒരു കുന്നിൻമുകളിലാണ്‌ ഈ ക്ഷേത്രം. ക്ഷേത്രത്തിലെത്താൻ 625 പടികളാണുള്ളത്. തിരുവനന്തപുരത്ത് നിന്നും ഏതാണ്ട് 100 കിലോ മീറ്ററിൽ അധികം ദൂരം വരും ഇവിടേക്ക്.
advertisement
മോഹൻലാലിന്റെതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ തുടരുമാണ്. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. സിനിമയിൽ ഷണ്മുഖൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. മുരുകന്റെ മറ്റൊരു പേരാണ് ഷണ്മുഖൻ.
ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റേയും പാർവ്വതി ദേവിയുടേയും പുത്രനാണ് 'സുബ്രഹ്മണ്യൻ'. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും സുബ്രഹ്മണ്യ സ്വാമി അറിയപ്പെടാറുണ്ട്.
ചിത്രത്തിലെ 'തിരുമല മുരുകനുക്ക്' എന്ന പ്രമോ സോങും ഏറെ ഹിറ്റായിരുന്നു. സിനിമ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഇപ്പോഴും പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മോഹൻലാലിന് പുറമേ ശോഭനയും, പ്രകാശ് വർമയും ബിനു പപ്പുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal | മുരുകാ..... മോഹന്‍ലാല്‍ തിരുമലക്കോവിലിൽ ദർശനം നടത്തി ചെമ്പില്‍ തീര്‍ത്ത വേല്‍ സമർപ്പിച്ചു
Next Article
advertisement
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
  • 6.12 കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നു.

  • ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നവംബര്‍ 4ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

  • ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് ആശുപത്രി വിഭാവനം.

View All
advertisement