മോഹൻലാൽ 14 വർഷത്തിനു ശേഷം ദിലീപിനൊപ്പം 'ഭ.ഭ.ബ' യിൽ

Last Updated:

ചിത്രീകരണത്തിന്റെ ഭാഗമായ മോഹൻലാലിൻ്റെ ലുക്ക് സംവിധായകൻ ധനഞ്ജയ് ശങ്കർ പങ്കുവച്ചു

News18
News18
ദിലീപിൻറെ ഏറ്റവും പുതിയ ചിത്രമായ ഭ.ഭ.ബ (ഭയം, ഭക്തി,ബഹുമാനം)യിൽ മോഹൻലാൽ അതിഥി താരമായെത്തും. 14 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും ദിലീപും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായ മോഹൻലാലിൻറെ ലുക്ക് സംവിധായകൻ ധനഞ്ജയ് ശങ്കർ പങ്കുവെച്ചു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭ.ഭ.ബ നിർമ്മിക്കുന്നത്. പൂർണ്ണമായും മാസ്സ് കോമഡി എന്റർടെയ്നറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ കുടുംബ പ്രേക്ഷകക്ക് ഇഷ്ടപ്പെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപുമെത്തുന്നത്. ദിലീപിനൊപ്പെ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ. സിദ്ധാർത്ഥ ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, ജി സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെഡിൻ കിങ്സിലി(തമിഴ്),ഷിൻസ്, ശരണ്യ പൊൻവണ്ണൻ, ധനശ്രീ ലങ്കാലക്ഷ്മി, കൊറിയോഗ്രാഫർ സാൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കോയമ്പത്തൂർ പാലക്കാട് പൊള്ളാച്ചി ഭാഗങ്ങളിൽ ആണ് ചിത്രീകരണം. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാൽ 14 വർഷത്തിനു ശേഷം ദിലീപിനൊപ്പം 'ഭ.ഭ.ബ' യിൽ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement