ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിന് തുടക്കമിടാൻ മന്ത്രിയും രാഷ്ട്രീയ നേതാക്കളും; 'കാഞ്ചിമാല'ക്ക് തിരുവനന്തപുരത്ത് ആരംഭം

Last Updated:

മന്ത്രി കെ.എൻ. ബാലഗോപാൽ ഭദ്രദീപം തെളിച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു

പൂജാ ചടങ്ങുകൾ
പൂജാ ചടങ്ങുകൾ
ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) നായകനാകുന്ന ചിത്രം 'കാഞ്ചിമാല'യുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും തിരുവനന്തപുരത്ത് നടന്നു. ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയ, നിധി എന്നിവർ ചേർന്ന് നിർമ്മിച്ച് റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാഞ്ചിമാല'. മന്ത്രി കെ.എൻ. ബാലഗോപാൽ ഭദ്രദീപം തെളിച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു.
മുൻ സ്പീക്കർ വിജയകുമാർ മുൻമന്ത്രി സുരേന്ദ്രൻ പിള്ള, കല്ലിയൂർ ശശി, ഇന്ദ്രൻസ്, സുധീർ കരമന, നെൽസൺ, കുടശനാട് കനകം, സംവിധായകരായ ജി.എസ്. വിജയൻ, ടി. സുരേഷ് ബാബു, കലാധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡയറക്ടർ തുളസിദാസ് ക്യാമറ സ്വിച്ച് ഓൺ ചെയ്തപ്പോൾ എ.വി. അനൂപ് ക്ലാപ്പടിച്ചു. 'കാഞ്ചിമാല'യിൽ ധ്യാൻ ശ്രീനിവാസനെ കൂടാതെ സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അടുത്തവർഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ താരനിർണയം നടന്നുവരുന്നു.
ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'കാഞ്ചിമാല'. ഹിംസയും അക്രമ ദൃശ്യങ്ങളും നിറയുന്ന വർത്തമാനകാലത്തെ നടപ്പുരീതികളിൽ നിന്ന് സിനിമ വേറിട്ട് നിൽക്കും. നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ വിസ്മയകരമായ സൗന്ദര്യം, സ്നേഹം, ആർദ്രത, പ്രണയം ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഈ സിനിമ.
advertisement
സനു ഭാസ്കറിന്റെതാണ് കഥ. ക്യാമറ- പ്രദീപ് നായർ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, സംഗീതം ഒരുക്കുന്നത് ബിജിബാൽ, രമേശ് നാരായൺ. വരികൾ- റഫീഖ് അഹമ്മദ്, കോ-ഡയറക്ടർ- ഷിബു ഗംഗാധരൻ, ആർട്ട്- രാജീവ് കോവിലകം, പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, കോസ്റ്റ്യൂം- ഇന്ദ്രൻസ് ജയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹാരിസൺ, റീ റെക്കോർഡിംഗ്- റോണി റാഫേൽ, മേക്കപ്പ്- പട്ടണം ഷാ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്; സ്റ്റിൽസ്- അജേഷ്, ഡിസൈൻസ്- പ്രമേഷ് പ്രഭാകർ.
advertisement
Summary: The pooja and switch-on ceremony of Dhyan Sreenivasan starrer 'Kanchimala' was held in Thiruvananthapuram. 'Kanchimala' is a film directed by Reji Prabhakaran and produced by Rajesh Nair, Shreya and Nidhi under the banner of Shreyanidhi Creations. Minister K.N. Balagopal inaugurated the pooja ceremony of the film by lighting the lamp
മലയാളം വാർത്തകൾ/ വാർത്ത/Film/
ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിന് തുടക്കമിടാൻ മന്ത്രിയും രാഷ്ട്രീയ നേതാക്കളും; 'കാഞ്ചിമാല'ക്ക് തിരുവനന്തപുരത്ത് ആരംഭം
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement