ബംഗാൾ നടി മോക്ഷ വീണ്ടും മലയാളത്തിൽ; ഒപ്പം അമിത് ചക്കാലക്കൽ, അനുശ്രീ; പുതിയ സിനിമയ്ക്ക് തുടക്കമായി

Last Updated:

മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ചിത്രം ഒരു ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലറാണ്

സിനിമയുടെ പൂജാവേളയിൽ നിന്നും
സിനിമയുടെ പൂജാവേളയിൽ നിന്നും
‘കള്ളനും ഭഗവതിയും’ എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ ബംഗാൾ നടി മോക്ഷ വീണ്ടും. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ, സ്വിച്ചോൺ കർമങ്ങൾ ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവി ക്ഷേത്രാങ്കണത്തിൽ വെച്ച് നിർവ്വഹിച്ചു. അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിൽ അനുശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ചിത്രം ഒരു ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലറാണ്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയും, സംഭാഷണവുമൊരുക്കുന്ന പുതിയ സിനിമയുടെ കഥ കെ.വി. അനിലിന്റേതാണ്. ‘കള്ളനും ഭഗവതിയും’ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- രഞ്ജിൻ രാജ്,
എഡിറ്റർ- ജോൺകുട്ടി, കല- സുജിത് രാഘവ്, മേക്കപ്പ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർസ്- അലക്സ് ആയൂർ, അസിം കോട്ടൂർ, അനൂപ് അരവിന്ദൻ, സ്റ്റിൽസ്- അജി മസ്കറ്റ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Bengali actor Moksha is back in Malayalam cinema along with Amith Chakalakkal and Anusree in a film written and directed by Eastcoast Vijayan. The theme is likely to be a horror family emotional thriller
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ബംഗാൾ നടി മോക്ഷ വീണ്ടും മലയാളത്തിൽ; ഒപ്പം അമിത് ചക്കാലക്കൽ, അനുശ്രീ; പുതിയ സിനിമയ്ക്ക് തുടക്കമായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement