Shankar | 36 വർഷത്തിനു ശേഷം നടൻ ശങ്കർ നിർമ്മാതാവാവുന്നു; പുതിയ ചിത്രം 'എഴുത്തോല'
- Published by:user_57
- news18-malayalam
Last Updated:
Actor Shankar to produce the movie Ezhuthola | ശങ്കർ, നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്നു
മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ (Actor Shankar) നിർമ്മിക്കുന്ന ചിത്രമാണ് 'എഴുത്തോല' (Ezhuthola). ശങ്കർ, നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. നടൻ ശങ്കർ തന്റെ അഭിനയ ജീവിതത്തിന്റെ 42 വർഷത്തിലേക്ക് എത്തുമ്പോൾ വീണ്ടും ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ്.
ഓഷ്യോ എന്റർടൈൻമെന്റ്സ് എന്ന ബാനറിലാണ് ശങ്കർ വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നത്. ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമായ 'എഴുത്തോല'യിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
1986-ൽ സിബി മലയിൽ സംവിധാനം ചെയ്ത 'ചേക്കാറാനൊരു ചില്ല'യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു നായകൻ.
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലൂടെയെന്നാണ് ശങ്കർ മലയാള സിനിമയിലെത്തുന്നത്. അതിനു മുൻപ് ശരപഞ്ജരത്തിൽ അതിഥി വേഷം ചെയ്തിരുന്നു. 1980കളിലെ ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു ശങ്കർ. ശങ്കർ-മേനക ജോഡി അന്നാളുകളിലെ മലയാള സിനിമകളുടെ വിജയ ഫോർമുലയായി മാറുകയും ചെയ്തു. 'ഒരു താളൈ രാഗം' എന്ന ആദ്യ തമിഴ് സിനിമയും അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.
advertisement
"ഇനി അഭിനയത്തോടൊപ്പം നിർമ്മാണ രംഗത്തും സജീവമായുണ്ടാകും. സിനിമയോടൊപ്പം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമ്മിക്കാൻ ഉദ്ദേശമുണ്ട്," ശങ്കർ പറഞ്ഞു.
വിദ്യാഭ്യാസ രീതിയെപ്പറ്റിയും മാറുന്ന പാഠ്യരീതിപ്പറ്റിയുമാണ് 'എഴുത്തോല'യിൽ പറയുന്നത്. മുമ്പ് ശങ്കർ പണിക്കർ എന്ന പേരിൽ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ 'ഭ്രമം' എന്ന ചിത്രത്തിലാണ് ശങ്കർ ഈയിടെ അഭിനയച്ചത്.
ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ടി. ശങ്കർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജെയിംസ് മാത്യു (ലണ്ടന്‍), ക്രിയേറ്റീവ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍- ഹരീഷ് മോഹന്‍, സംഗീതം- പ്രശാന്ത് കര്‍മ്മ, വരികള്‍- ബിലു പത്മിനി നാരായണന്‍, കലാസംവിധാനം- സതീഷ് നെല്ലായ, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് പാലമറ്റം, പ്രോജക്ട് ഡിസൈനര്‍- എം.ജെ. ഷൈജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപു എസ്. വിജയന്‍, ഡിസൈന്‍- ഷിബിന്‍ സി. ബാബു. പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
Summary: Actor Shankar has turned to movie production after a hiatus of 36 years with Ezhuthola. The film has Shankar and Nisha Sarang playing the male and female lead roles respectively. Shankar had produced a movie 'Chekkeranoru Chilla' in the 1980s where he played the title role
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 22, 2022 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Shankar | 36 വർഷത്തിനു ശേഷം നടൻ ശങ്കർ നിർമ്മാതാവാവുന്നു; പുതിയ ചിത്രം 'എഴുത്തോല'










