advertisement

'രാഷ്ട്രീയ ഇസ്ലാം അപകടം, മൗദൂദി ചിന്തകൾ യുവാക്കളെ വഴിതെറ്റിക്കുന്നു'; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്തയുടെ പ്രമേയം

Last Updated:

ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മഹത്തുക്കളായ മുന്‍ഗാമികള്‍ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പാന്‍ ഇസ്ലാമിസ്റ്റ് തീവ്ര ചിന്താഗതികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു

Rapid Read
News18
News18
കാസർ​ഗോഡ്: ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സമസ്ത സമ്മേളനം രംഗത്തെത്തി. 'രാഷ്ട്രീയ ഇസ്ലാം' എന്നത് അതീവ അപകടകരമായ ആശയമാണെന്നും മൗദൂദിയുടെ ചിന്താഗതികൾ മുസ്ലിം യുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് വഴിതെറ്റിക്കുന്നുവെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി. പാൻ ഇസ്ലാമിക് തീവ്ര ചിന്താഗതികൾക്കെതിരെ സമുദായം ജാഗ്രത പാലിക്കണമെന്നും ഇത്തരം വിഘടനവാദങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.
'മതരാഷ്ട്രവാദവും തീവ്ര പ്രബോധന ശൈലിയും സമുദായത്തിന്റെ വഴിയല്ലെന്ന് വ്യക്തമാക്കിയ സമസ്ത, ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മുൻഗാമികൾ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന നീക്കങ്ങളെ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടു. മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങൾ സമുദായത്തിന് ഗുണകരമല്ല. ഇത്തരം അപകടകരമായ വിചാരധാരകൾ യുവാക്കളെ വിഘടനവാദത്തിലേക്ക് നയിക്കുന്നത് ഗൗരവതരമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.' എന്നതായിരുന്നു പ്രമേയം.
മാത്രമല്ല, നിഷ്പക്ഷ മാധ്യമങ്ങൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ വഴി നടത്തുന്ന ഭൗതികമായ കടന്നുകയറ്റങ്ങളെയും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടകളെയും തിരിച്ചറിയേണ്ടതുണ്ട്. വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും, സഹിഷ്ണുതയും സൗഹൃദവും ഉയർത്തിപ്പിടിച്ചുകൊണ്ട് സമുദായത്തിന്റെ തനിമ നിലനിർത്താനും എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് സമസ്തയുടെ പ്രമേയം ആഹ്വാനം ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഷ്ട്രീയ ഇസ്ലാം അപകടം, മൗദൂദി ചിന്തകൾ യുവാക്കളെ വഴിതെറ്റിക്കുന്നു'; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്തയുടെ പ്രമേയം
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement