Fahadh Faasil | പ്ലാസ്റ്റർ കൊണ്ട് വാമൂടിക്കെട്ടി ഫഹദ്; ട്രെയ്‌ലറിനും മുൻപേ ശ്രദ്ധനേടി 'ധൂമം' പോസ്റ്റർ

Last Updated:

കെജിഎഫ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്

ഫഹദ്
ഫഹദ്
ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം ‘ധൂമം’ (Dhoomam) ഉടൻ റിലീസിന് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ ജൂൺ 8ന് റിലീസ് ചെയ്യും. എന്നാൽ ട്രെയ്‌ലർ എത്തും മുൻപേ ഫഹദ് ഫാസിലിന്റെ വാമൂടിക്കെട്ടിയ ചിത്രം പുറത്തുവന്നു കഴിഞ്ഞു. ഫഹദ് നായകനായി എത്തുന്ന ചിത്രം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. കെജിഎഫ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. എല്ലാ പുകചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാൻ പാടില്ലാത്ത രഹസ്യങ്ങൾ. ഈ സസ്‌പെൻസ്ഫുൾ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സവാരിക്കായി ഒരുങ്ങിക്കോളൂ,’ എന്നാണ് വിവരം പങ്കുവെച്ച് ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.
advertisement
പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയാകുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനു ശേഷം ഫഹദും,അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ധൂമം’. റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോം ബാലെ ഫിലിംസിന്റെ കെജിഎഫ് 1& 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് ‘ധൂമം’.
കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധൂമം’. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ധൂമത്തിൽ അച്യുത് കുമാർ, ജോയ് മാത്യു, നന്ദു ഭാനുമതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
advertisement
പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റർ- സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്- അനീസ് നാടോടി, കോസ്റ്റ്യൂം- പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ- കബീർ മാനവ്, ആക്ഷൻ ഡയറക്ടർ- ചേതൻ ഡിസൂസ, ഫാഷൻ സ്റ്റൈലിസ്റ്റ്- ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ- ജോസ്മോൻ ജോർജ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- ബിനു ബ്രിങ് ഫോർത്ത്.
advertisement
Summary: An inviting look of Fahadh Faasil from the movie Dhoomam ahead of its trailer launch
മലയാളം വാർത്തകൾ/ വാർത്ത/Film/
Fahadh Faasil | പ്ലാസ്റ്റർ കൊണ്ട് വാമൂടിക്കെട്ടി ഫഹദ്; ട്രെയ്‌ലറിനും മുൻപേ ശ്രദ്ധനേടി 'ധൂമം' പോസ്റ്റർ
Next Article
advertisement
ജമ്മു കശ്മീർ  പള്ളിയിലെ അശോകസ്തംഭം തകർക്കൽ; രാഷ്ട്രീയ വിവാദം ശക്തം
ജമ്മു കശ്മീർ പള്ളിയിലെ അശോകസ്തംഭം തകർക്കൽ; രാഷ്ട്രീയ വിവാദം ശക്തം
  • ജമ്മു കശ്മീരിലെ ഹസ്രത്ബാൽ പള്ളിയിലെ അശോകസ്തംഭം തകർത്തതിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു.

  • അശോകസ്തംഭം തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • വഖഫ് ബോർഡ് അധ്യക്ഷ ദരക്ഷൺ അന്ദ്രാബി കര്‍ശന നടപടി ആവശ്യപ്പെട്ടു.

View All
advertisement