നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sachy Passes Away | 'ആട് മാട് മേച്ച് നടന്ന എന്നെ ആളറിയുന്ന പാട്ടുകാരിയാക്കിയത് സച്ചി സാർ'; നെഞ്ച് തകർന്ന് നഞ്ചമ്മ

  Sachy Passes Away | 'ആട് മാട് മേച്ച് നടന്ന എന്നെ ആളറിയുന്ന പാട്ടുകാരിയാക്കിയത് സച്ചി സാർ'; നെഞ്ച് തകർന്ന് നഞ്ചമ്മ

  സിനിമയ്ക്ക് ശേഷവും നഞ്ചമ്മയുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ  സച്ചി മടിച്ചിരുന്നില്ല. ഒരു കുടുംബാംഗത്തെ പോലെ വിശേഷങ്ങൾ തിരക്കി. 

  'ആട് മേട് മേച്ച് നടന്ന എന്നെ ആളറിയുന്ന പാട്ടുകാരിയാക്കിയത് സച്ചി സാർ'

  'ആട് മേട് മേച്ച് നടന്ന എന്നെ ആളറിയുന്ന പാട്ടുകാരിയാക്കിയത് സച്ചി സാർ'

  • Share this:
  "ആട് മാട്  മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുൻപ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല." സംവിധായകൻ സച്ചിയുടെ മരണം അറിഞ്ഞ നഞ്ചമ്മയ്ക്ക് സങ്കടം സഹിയ്ക്കാനാവുന്നില്ല.

  സംവിധായകൻ മാത്രമായിരുന്നില്ല.  മകനെപോലെയായിരുന്നു നഞ്ചമ്മയ്ക്ക് സച്ചി. നഞ്ചമ്മയുടെ പാട്ടുകൾ മാത്രമായിരുന്നില്ല, നഞ്ചമ്മയേയും സച്ചി അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. പാട്ടുകാരിയാണെങ്കിലും അയ്യപ്പനും കോശിയും എന്ന സിനിമയിൽ  പാടിയതോടെയാണ്  നഞ്ചമ്മ നാടറിയുന്ന പാട്ടുകാരിയായത്.

  സിനിമയ്ക്ക് ശേഷവും നഞ്ചമ്മയുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ  സച്ചി മടിച്ചിരുന്നില്ല. ഒരു കുടുംബാംഗത്തെ പോലെ വിശേഷങ്ങൾ തിരക്കി.  ഒരു ദിവസം വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ ചെയ്തത് കുറച്ചു ദിവസം മുമ്പാണ്.
  Related News:Sachy Passes Away | ആദരാഞ്ജലികൾ... പ്രിയ സച്ചി വിട; അയ്യപ്പനും കോശിയും അവസാനചിത്രം [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS] Sachy Passes away | സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു; സംസ്ക്കാരം വൈകിട്ട് കൊച്ചിയിൽ [News]
  നഞ്ചമ്മയുടെ എല്ലാ പാട്ടും ഇഷ്ടമാണെങ്കിലും ദൈവമകളേ.. എന്ന പാട്ടായിരുന്നു സച്ചിയക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് നഞ്ചമ്മ പറയുന്നു. മകളെ നഷ്ടപ്പെട്ട്  നെഞ്ച് തകർന്ന് അമ്മ പാടുന്നതാണ് ദൈവ മകളേ... എന്ന പാട്ട്.


  അയ്യപ്പനും കോശിയും എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത അട്ടപ്പാടി സ്വദേശി  പഴനിസ്വാമിയും തീരാ വേദനയിലാണ്. സിനിമയിൽ അവസരം തേടി നടന്ന പഴനിസ്വാമിയ്ക്ക് ആളറിയുന്ന വേഷം കൊടുത്തത് സച്ചിയാണ്. പതിനഞ്ച് വർഷത്തോളം സിനിമാ മോഹവുമായി നടന്ന എനിക്ക് നല്ല വേഷം തന്നത് സച്ചിസാറാണെന്ന് പഴനിസ്വാമി പറയുന്നു.

  തന്നോട് അത്രയേറെ സ്നേഹം കാണിച്ചിരുന്ന ആളാണ് സച്ചിയെന്നും മരണം തീരാവേദനയാണെന്നും പഴനിസ്വാമി പറഞ്ഞു. ഞങ്ങളുടെ ജീവിതത്തിലേക്ക്
  മനുഷ്യ രൂപത്തിൽ വന്ന ദൈവമാണ് സച്ചിയെന്നും പഴനിസ്വാമി പറയുന്നു.
  Published by:Naseeba TC
  First published:
  )}