ചാലക്കുടിക്കാരൻ ചങ്ങാതി: നടന്‍റെ ജീവിതത്തിനുമപ്പുറം
Last Updated:
ഫസ്റ്റ് ഡേ ഫസ്റ്റ് റിവ്യൂ- മീര മനു
ഒരു നടനും, അയാളുടെ ജീവിതവും, പ്രശസ്തിയും, ഉയർച്ചയും, മരണവും മാത്രമല്ല ചാലക്കുടിക്കാരൻ ചങ്ങാതി. സംവിധായകൻ വിനയന് കലാഭവൻ മണിയുടെ അഭിനയ ജീവിതത്തിൽ നിർണായക പങ്കാണുള്ളത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കലാഭവൻ മണിയെന്ന പ്രതിഭയുടെ വളർച്ചയുടെ തുടക്കമായിരുന്നു. ശ്രദ്ധിക്കപ്പെടുന്ന തമാശക്കാരന്റെ വേഷങ്ങളെ നായക നടനിലേക്കു പിടിച്ചുയർത്തിയ വ്യക്തി. പിന്നീട് മുഖ്യധാര മേഖലയിൽ ഇരുവരും പിൻ വലിഞ്ഞതാണ് കാണാനിടയായത്. സ്ക്രീനിനു പിന്നിലെ എഴുതപ്പെടാത്ത നിയമങ്ങളും, അടിയൊഴുക്കുകളുമെല്ലാം ചിത്രത്തിന് വിഷയമാണ്.
advertisement
- അത്ര ആയാസമില്ലാതെ പറഞ്ഞു പോയിരിക്കുന്ന കഥ. തുടക്കം മുതലേ ലീനിയർ സ്റ്റോറി ടെല്ലിങ്ങെന്ന ഒഴുക്കൻ ആഖ്യാന ശൈലിയിലാണ് കഥ. ഇടയ്ക്കു കുട്ടിക്കാലം മാത്രം ഫ്ലാഷ് ബാക് ആയതൊഴിച്ചാൽ, ഇവിടെ തെങ്ങു കയറ്റം ഉപജീവനമാക്കി മാറ്റിയ യുവാവ് സ്വപ്രയത്നം കൊണ്ടു അറിയപ്പെടുന്ന സിനിമാനടനായി മാറുന്നു. സിനിമയിലെ തുടക്കക്കാരൻ അനുഭവിക്കുന്ന അവഗണന, സിനിമയിലും അല്ലാതെയുമുള്ള വർണ വിവേചനം, ദാരിദ്ര്യം, വഞ്ചന ഒക്കെയാണ് ഇവിടെ വിഷയം.
- വളരെയധികം നന്മ ചെയ്യുന്ന മനുഷ്യന്റെ ചെയ്തികളെ പ്രകീർത്തിക്കുന്നു കുഴപ്പമുള്ള കാര്യമല്ല. കഥാനായകൻ രാജാമണി അങ്ങനെ ഒരാളാണ്. പണവും പ്രശസ്തിയും വരുമ്പോൾ ബന്ധമോ പരിചയമോ നോക്കാതെ, കണക്കു സൂക്ഷിക്കാതെ, പലർക്കായും പണം വാരിക്കോരി ചിലവിടുന്ന സദുദ്ദേശി. എന്നാൽ ചിലയിടങ്ങളിൽ എവിടെയോ ഇതല്പം കൂടിപ്പോയില്ലേ എന്നൊരു ചിന്ത തോന്നാതെയില്ല. ചെറുതായെങ്കിലും മണിയും വനം വകുപ്പുമായി കൊമ്പു കോർക്കുന്ന സന്ദർഭം പറയാതെ പറയുന്നു. ഇവിടെ അക്കാലത്തെ എ.ഡി.ജി.പി. മണിയെ അനുകൂലിച്ചു മാധ്യമങ്ങളോട് സംസാരിക്കുന്നതു കാണിക്കുന്നുണ്ട്.
advertisement
advertisement

advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 28, 2018 4:36 PM IST





