അട്ടപ്പാടിയിൽ പൂർത്തിയായ 'ചാട്ടുളി' പ്രദർശനത്തിന് തയ്യാറാവുന്നു; അഭിനേതാക്കളായി ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ

Last Updated:

ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരും അഭിനയിക്കുന്നു

ചാട്ടുളി
ചാട്ടുളി
ഷൈൻ ടോം ചാക്കോ (Shine Tom Chacko), ജാഫർ ഇടുക്കി (Jaffar Idukki), കലാഭവൻ ഷാജോൺ (Kalabhavan Shajohn) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ‘ചാട്ടുളി’ പ്രദർശനത്തിനൊരുങ്ങുന്നു. അട്ടപ്പാടിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരും അഭിനയിക്കുന്നു.
നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ചാട്ടുളിയുടെ’ കഥ തിരക്കഥ സംഭാഷണം എന്നിവ ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു.
പ്രമോദ് കെ. പിള്ള ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു.
advertisement
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജു വി.എസ്., പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, എഡിറ്റർ- അയൂബ് ഖാൻ, കല- അപ്പുണ്ണി സാജൻ, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- രാധാകൃഷ്ണൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ- രാഹുൽ കൃഷ്ണ, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ്- കൃഷ്ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ. രജിത്കുമാർ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം; ലൊക്കേഷൻ മാനേജർ- പ്രസാദ് ശ്രീകൃഷ്ണപുരം, സംഘട്ടനം-ബ്രൂസ്‌ ലി രാജേഷ്, പ്രദീപ് ദിനേശ്, സ്റ്റിൽസ്- അനിൽ പേരാമ്പ്ര, പരസ്യകല- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്.
advertisement
Summary: Chattuli is an upcoming Malayalam movie shot entirely on the precincts of Attappady. Shine Tom Chacko, Jaffar Idukki and Kalabhavan Shajohn are playing key roles in the film. Raj Babu is directing the movie. Shooting has been wrapped and Chattuli is expected to be released soon. Further details awaited
മലയാളം വാർത്തകൾ/ വാർത്ത/Film/
അട്ടപ്പാടിയിൽ പൂർത്തിയായ 'ചാട്ടുളി' പ്രദർശനത്തിന് തയ്യാറാവുന്നു; അഭിനേതാക്കളായി ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ
Next Article
advertisement
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
  • മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

  • തദ്ദേശ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ്.

View All
advertisement