ആളൊരുക്കം എവിടെ? ഉത്തരം പറയൂ ചലച്ചിത്ര അക്കാദമീ

Last Updated:
തീർത്തും നിരാശാജനകമായ തഴയപ്പെടലായിരുന്നുവത്. ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ആളൊരുക്കം ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം പിടിക്കാതെ പോയി. എന്നാൽ ചിത്രത്തെ സ്നേഹിക്കുന്ന പ്രേക്ഷകർ അടങ്ങിയിരുന്നില്ല. മേളയുടെ ഔദ്യോഗിക പേജിൽ മലയാള ചലച്ചിത്രങ്ങൾ തിരഞ്ഞെടുത്ത പട്ടികയുടെ താഴെ കമന്റ് കാമ്പെയ്ൻ നടത്തുകയാണവർ. ആളൊരുക്കം എന്തു കൊണ്ടില്ല എന്ന ചോദ്യമാണു പല രൂപത്തിൽ, വാക്യങ്ങളായി ഇവിടെ പ്രത്യക്ഷപ്പെടുന്നത്. മത്സര വിഭാഗത്തിലുൾപ്പെടെ 12 ചിത്രങ്ങളാണു മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വാണിജ്യ മൂല്യമുള്ള സിനിമകൾക്കു വരെ ഇടം കൊടുത്തപ്പോൾ ആളൊരുക്കത്തെ നിർദാക്ഷണ്യം തഴയുകയായിരുന്നു.
ഇതിനെതിരെ സംവിധായകൻ തന്നെ നേരിട്ടു രംഗത്തു വരികയായിരുന്നു. മത്സര വിഭാഗം കിട്ടിയില്ലെങ്കിലും സാംസ്‌കാരിക വകുപ്പ് മന്ത്രിയെ നേരിട്ടു കണ്ടു കാര്യം ബോധിപ്പിക്കാൻ ഒരുങ്ങുകയാണു സംവിധായകൻ വി.സി. അഭിലാഷ്.
"ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് വിഷയമവതരിപ്പിക്കാനൊരുങ്ങുകയാണ് ഞങ്ങൾ. അവസാന നിമിഷമെങ്കിലും ചലച്ചിത്ര അക്കാദമി തീരുമാനം പുന:പരിശോധിക്കുമെന്നാണ് ഞങ്ങളുടെ വലിയ പ്രതീക്ഷ. 'എന്തുകൊണ്ട് ദേശീയ അവാർഡ് വാങ്ങിയ ആളൊരുക്കത്തിനെ ഒഴിവാക്കി?'- എന്ന ചോദ്യത്തിന് 'സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ദേശീയ അവാർഡല്ലേ ആളൊരുക്കത്തിന് ലഭിച്ചത്?' - എന്നാണ് ഈ മേളയിലേക്ക് മലയാളം സിനിമകൾ തെരഞ്ഞെടുത്ത ആദരണീയനായ സിബി മലയിൽ സർ വാർത്ത സമ്മേളനത്തിൽ മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ ആ മറുപടി ഹൃദയത്തിൽ വേദന നിറച്ച് ഇപ്പോഴും അമ്പരപ്പ് സൃഷ്ടിക്കുന്നു..!," അഭിലാഷ് ഫേസ്ബുക്കിൽ കുറിക്കുന്നു.
advertisement
ഇന്ദ്രൻസിനു മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും, ചിത്രത്തിന് മികച്ച സാമൂഹ്യ പ്രസക്തിക്കുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ആളൊരുക്കം എവിടെ? ഉത്തരം പറയൂ ചലച്ചിത്ര അക്കാദമീ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement