Voice of Sathyanathan | 44 മാസത്തിനു ശേഷം ദിലീപ് ചിത്രം തിയേറ്ററിൽ; 'വോയിസ് ഓഫ് സത്യനാഥൻ' പ്രേക്ഷകർക്ക് മുൻപിൽ

Last Updated:

2019 നവംബർ മാസത്തിൽ ഇറങ്ങിയ ജാക്ക് ആൻഡ് ഡാനിയൽ ആണ് ദിലീപിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ മലയാള ചലച്ചിത്രം

വോയിസ് ഓഫ് സത്യനാഥൻ
വോയിസ് ഓഫ് സത്യനാഥൻ
മൂന്നര വർഷങ്ങൾക്ക് ശേഷം ഒരു ദിലീപ് (Dileep) ചിത്രം തിയേറ്ററുകളിലേക്ക്.
2019 നവംബർ മാസത്തിൽ ഇറങ്ങിയ ജാക്ക് ആൻഡ് ഡാനിയൽ (Jack and Daniel) ആണ് ദിലീപിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ മലയാള ചലച്ചിത്രം.
റിലീസിന് ഒരു ദിവസം മുൻപായി, മലയാളത്തിന്റെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്-റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥൻ’ വീഡിയോ സോംഗ് പുറത്തിറങ്ങിയിരുന്നു.
വിനായക് ശശികുമാർ രചന നിർവഹിച്ച്, അങ്കിത് മേനോൻ സംഗീതം നൽകി ‘സിയ ഉൾ ഹക്ക്’ ആലപിച്ച ‘റൂക്കി ദാ ദാ’ എന്ന വീഡിയോ സോംഗ് ആണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത്. കൊച്ചി ലുലു മാളിൽ നടന്ന പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ചിൽ വച്ചാണ് ദിലീപും മറ്റു താരങ്ങളും ചേർന്ന് ഗാനം റിലീസ് ചെയ്തത്. വളരെ രസകരമായ ഒരു കുടുംബ ചിത്രമായിട്ടാണ് റാഫി സത്യനാഥൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.
advertisement
അതോടൊപ്പം തന്നെ ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന നിരവധി പ്രശ്ങ്ങളിലേക്കും ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ഈ ചിത്രം വിരൽ ചൂണ്ടുന്നു. ചിത്രത്തിൻ്റെ ടീസറും ട്രെയ്‌ലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കിയിരുന്നു. അതോടൊപ്പം ജോജു ജോർജ്ജും ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. ദിലീപും ജോജു ജോർജ്ജും പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ.
advertisement
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് സത്യനാഥൻ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ റാഫി തന്നെയാണ്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ, ടു കൻഡ്രിസ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ദിലീപിനും ജോജുവിനും ഒപ്പം അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി. നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. അതോടൊപ്പം അനുശ്രീ അതിഥിതാരമായി എത്തുന്ന ചിത്രം കൂടിയാണിത്.
advertisement
മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം. റാഫി, സ്റ്റിൽസ്- ഷാലു പേയാട്, ഡിജിറ്റൽ മാർക്കറ്റിങ്- മാറ്റിനി ലൈവ്, മാർക്കറ്റിങ് പ്ലാൻ -ഒബ്‌സ്ക്യുറ, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Voice of Sathyanathan | 44 മാസത്തിനു ശേഷം ദിലീപ് ചിത്രം തിയേറ്ററിൽ; 'വോയിസ് ഓഫ് സത്യനാഥൻ' പ്രേക്ഷകർക്ക് മുൻപിൽ
Next Article
advertisement
യുഎഇയുമായുള്ള 9000 കോടി രൂപയുടെ കടം മാറ്റാൻ പാക്കിസ്ഥാൻ ചെയ്യുന്നത്
യുഎഇയുമായുള്ള 9000 കോടി രൂപയുടെ കടം മാറ്റാൻ പാക്കിസ്ഥാൻ ചെയ്യുന്നത്
  • പാക്കിസ്ഥാന്‍ യുഎഇയ്ക്ക് നല്‍കിയ 9000 കോടി രൂപയുടെ വായ്പ ഫൗജി ഫൗണ്ടേഷനിലെ ഓഹരികളാക്കി മാറ്റും.

  • ഈ നീക്കം വിദേശ കടം കുറയ്ക്കാനാണ്, പക്ഷേ സൈന്യവുമായി ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് ബാധ്യത മാറ്റുന്നതില്‍ വിമര്‍ശനം.

  • ഫൗജി ഫൗണ്ടേഷന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളതുകൊണ്ട് സാമ്പത്തിക സുതാര്യതയിലും ആശങ്ക.

View All
advertisement