Voice of Sathyanathan | ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥൻ' റിലീസ് ജൂലൈയിൽ തന്നെ, മറ്റൊരു തീയതിയിൽ

Last Updated:

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’

വോയിസ് ഓഫ് സത്യനാഥൻ
വോയിസ് ഓഫ് സത്യനാഥൻ
ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ (Voice of Sathyanathan) റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ജൂലൈ 14ന് തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷിച്ച ചിത്രം പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് മാറ്റിവച്ചത്. ‘പ്രിയപ്പെട്ട പ്രേക്ഷകരേ, വോയിസ് ഓഫ് സത്യനാഥന്റെ വരവിനായി കുറച്ചു ദിവസം കൂടി കാത്തിരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച പ്രതികൂല കാലാവസ്ഥയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും അറിയിപ്പുള്ളതിനാൽ ജൂലൈ 14ന് റിലീസ് ചെയ്യാനിരുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ ജൂലൈ 28ലേക്ക് മാറ്റിയിരിക്കുന്നു.’, നിർമാതാവ് ബാദുഷ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
ദിലീപിനെ (Dileep) കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ സെൻസറിങ് പൂർത്തിയായി ക്ലീൻ U സർട്ടിഫിക്കറ്റ് നേടിയിരുന്നു. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി. നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
advertisement

View this post on Instagram

A post shared by N.M. Badusha (@badushanm)

advertisement
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ- രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ.പി., ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ), ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, സംഗീതം- അങ്കിത് മേനോൻ, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ എം. റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍, ഡിജിറ്റൽ മാർക്കറ്റിംഗ്- മാറ്റിനി ലൈവ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈന്‍- ടെന്‍ പോയിന്റ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.
advertisement
Summary: Dileep movie ‘Voice of Sathyanathan’ got its release scheduled to a later date in July. The new release date is July 28th
മലയാളം വാർത്തകൾ/ വാർത്ത/Film/
Voice of Sathyanathan | ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥൻ' റിലീസ് ജൂലൈയിൽ തന്നെ, മറ്റൊരു തീയതിയിൽ
Next Article
advertisement
ആദ്യം ബഹുമാനം; പരാതികളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണം; വകുപ്പുകൾക്ക് നിർദേശം
ആദ്യം ബഹുമാനം; പരാതികളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണം; വകുപ്പുകൾക്ക് നിർദേശം
  • സർക്കാർ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾക്ക് മുൻപായി 'ബഹു' ചേർക്കണമെന്ന് നിർദേശം.

  • ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ 'ബഹു' ചേർക്കണമെന്ന് ഓർ‌മിപ്പിച്ചു.

  • പൗരന്മാർക്കുള്ള മറുപടികളിൽ 'ബഹു' ചേർക്കണമെന്ന നിർദേശത്തിനെതിരെ വിമർശനം ഉയരുന്നു.

View All
advertisement