Dulquer Salmaan | ട്രാപ്പ് ഷൂട്ടിംഗോ? അതെന്താണ്? 'കിംഗ് ഓഫ് കൊത്ത ചിത്രീകരണത്തിനിടയിൽ' ദുൽഖർ സൽമാൻ
- Published by:user_57
- news18-malayalam
Last Updated:
സിനിമയുടെ ചിത്രീകരണത്തിനിടെ ട്രാപ് ഷൂട്ടിംഗ് നടത്തുന്ന ദുൽഖറിൻ്റെ വീഡിയോ വൈറൽ
മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ ട്രാപ് ഷൂട്ടിംഗ് നടത്തുന്ന ദുൽഖറിൻ്റെ ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. റോയൽ പുതുക്കോട്ടൈ സ്പോർട്സ് ക്ലബ്ബിൽ ഷൂട്ടിംഗ് നടത്തുന്ന വീഡിയോ ദുൽഖർ സൽമാൻ തന്നെയാണ് പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുന്നത്.
ദുൽഖറിനെ തീപ്പൊരി ലുക്കിലാണ് കിംഗ് ഓഫ് കൊത്തയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രേക്ഷകർ കണ്ടത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് അണിയറപ്രവർത്തകർ ഉറപ്പു തരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്.
advertisement
സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ദേശീയതലത്തിൽ ഗംഭീര വിജയചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് നിർമ്മാണ പങ്കാളികളായി വേഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്‌രിവാൾ അറിയിച്ചു.
advertisement
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.
ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ. ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഉറപ്പുനൽകുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി.ആർ.ഒ. – പ്രതീഷ് ശേഖർ.
advertisement
Summary: Dulquer Salmaan performs trap shooting on the sets of King of Kotha
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 19, 2023 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Dulquer Salmaan | ട്രാപ്പ് ഷൂട്ടിംഗോ? അതെന്താണ്? 'കിംഗ് ഓഫ് കൊത്ത ചിത്രീകരണത്തിനിടയിൽ' ദുൽഖർ സൽമാൻ