IFFK: കേരളത്തിലും തിളങ്ങി ഈ.മ.യൗ
Last Updated:
തിരുവനന്തപുരം: ഗോവക്ക് ശേഷം കേരളത്തിലും ഈ.മ.യൗ തിളക്കം. മികച്ച സംവിധായകനുള്ള രജത ചകോരം കൂടാതെ, മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡും, മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ.മ.യൗ. വിനാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പുരസ്ക്കാരങ്ങൾ ഏറ്റു വാങ്ങി. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനും, സംവിധായകനുമുള്ള അവാർഡുകൾ നേടിയ ചിത്രമാണ്. ഈശി എന്നാ കഥാപാത്രമായി ഹൃദയ ഭേദകമായ പ്രകടനം കാഴ്ച വെച്ച ചെമ്പൻ വിനോദ് ജോസ് ആണ് ചിത്രത്തിലെ നായകൻ.
മികച്ച മലയാള ചിത്രമായി സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ അർഹമായി. സംവിധായകൻ സക്കറിയ പുരസ്‌കാരം ഏറ്റു വാങ്ങി. കെ.ആർ. മോഹനൻ അവാർഡ് അമിതാഭ് ചാറ്റർജിക്ക്.മനോഹർ ആൻഡ് ഐയുടെ സംവിധായകനാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2018 6:31 PM IST


