ഇന്ദ്രജിത്, അനൂപ് മേനോൻ, ബൈജു സന്തോഷ്‌; പുതിയ ചിത്രം വേളിയിൽ ആരംഭിച്ചു

Last Updated:

ആര്യ ബാബു നായികയാവും

പ്രിയദർശന്റെ സഹസംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്നു. ഹൈലൈൻ പിക്ചേർസ് ഇൻ അസ്റ്റോസ്സിമേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ് ജിയും സംവിധായകൻ ദീപു കരുണാകരനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് വരുൺ സംവിധാനരംഗത്തെത്തുന്നത്.
ഈ ചിത്രത്തിന്റെ ചിത്രീകരണം ഈസ്റ്റർ ദിനമായ ഏപ്രിൽ ഒമ്പത് ഞായറാഴ്ച തിരുവനന്തപുരത്ത് വേളി യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു.
നിർമ്മാതാവ് പ്രകാശ് ജിയുടെ മാതാവ് ശാന്തമ്മ സ്വിച്ചോൺ കർമ്മം നിർവഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ഇന്ദ്രജിത്താണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.
സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവർ തന്റെ ഒരാവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തുന്നു. അവിടുത്തെ ചില സംഭവവികാസങ്ങളിൽ അയാൾക്ക് ആ സ്റ്റേഷൻ വിട്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലെത്തുന്നതുമാണ് ത്രില്ലർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
advertisement
ത്രില്ലറിനൊപ്പം അൽപ്പം ഹ്യൂമർ പശ്ചാത്തലവും ഈ ചിത്രത്തിനുണ്ട്.
ഇന്ദ്രജിത്തിനൊപ്പം ബൈജു സന്തോഷ്, അനൂപ് മേനോൻ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ആര്യ (ബഡായി ബംഗ്ളാവ് ഫെയിം) നായികയാകുന്നു.
സാബു മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ, ദീപു കരുണാകരൻ, സംവിധായകൻ സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
advertisement
രചന – അരുൺ കരിമുട്ടം, സംഗീതം – രാഹുൽ രാജ്, ഛായാഗ്രഹണം – പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് – എം.എസ്. അയ്യപ്പൻ നായർ, കലാസംവിധാനം – സാബുറാം, മേക്കപ്പ് – പ്രദീപ് വിതുര, കോസ്റ്റിയൂം ഡിസൈൻ – അസീസ് പാലക്കാട്, ചീഫ് അസ്റ്റോസ്റ്റിമേറ്റ് ഡയറക്ടർ – സഞ്ജു അമ്പാടി, അസ്റ്റോസ്റ്റിയറ്റ് ഡയറക്ടർ – ബിന്ദു ജി. നായർ., ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺഡ്രോളർ – എസ്. മുരുകൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ., പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ദ്രജിത്, അനൂപ് മേനോൻ, ബൈജു സന്തോഷ്‌; പുതിയ ചിത്രം വേളിയിൽ ആരംഭിച്ചു
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement