നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജയസൂര്യയെ ഇനി വെള്ളത്തിൽ കാണാം

  ജയസൂര്യയെ ഇനി വെള്ളത്തിൽ കാണാം

  ക്യാപ്റ്റൻ തിയേറ്ററിലെത്തിയിട്ട് ഒരു വർഷം തികയുന്നു

  ജയസൂര്യയും പ്രജേഷ് സെന്നും

  ജയസൂര്യയും പ്രജേഷ് സെന്നും

  • Share this:
   ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ നിർണായക സാന്നിധ്യമായിരുന്നു മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി.പി.സത്യൻ. കാൽപ്പന്തു കളിക്കായി ജീവിതം തന്നെ അർപ്പിച്ച ഒരു വലിയ കായികതാരം. പ്രജേഷ് സെനിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായി എത്തിയ ക്യാപ്റ്റൻ എന്ന ചിത്രത്തിനു പ്രമേയമായത് ഈ അതുല്യ പ്രതിഭയുടെ ജീവിതമായിരുന്നു. അതെന്തിന് ഇവിടെ പറയുന്നു എന്ന് ചിന്തിച്ചാൽ ഉത്തരം ഇതാണ്. ക്യാപ്റ്റൻ തിയേറ്ററിലെത്തിയിട്ട് ഒരു വർഷം തികയുന്നു. ആ വാർഷികത്തിന് മറ്റൊരു വാർത്തയുമായാണ് നായകൻ ജയസൂര്യയും, സംവിധായകൻ പ്രജേഷ് സെന്നും എത്തുന്നത്. ആ നായകനും സംവിധായകനും ഒന്നിക്കുകയാണ്. വെള്ളം എന്നാണ് പുതിയ ചിത്രത്തിന് പേര്.   "എന്റെ എക്കാലത്തെയും പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നായ "ക്യാപ്റ്റൻ" നിങ്ങൾക്ക് മുന്നിൽ എത്തിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു.... ഓർമ്മകളുടെ ഗ്യാലറിയിൽ ഇരുന്ന് അനുഗ്രഹിച്ച സത്യേട്ടനും, പിന്നെ ഞങ്ങളെ സാന്നിധ്യം കൊണ്ട് പ്രോൽസാഹിപ്പിച്ച നിങ്ങൾ ഓരോരുത്തർക്കും ഒരായിരം നന്ദി.... ക്യാപ്റ്റന്റെ ഒന്നാം വാർഷിക സമ്മാനമായി ഞാനും പ്രജേഷും വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷകരമായ വാർത്ത അറിയിക്കട്ടെ.." ജയസൂര്യയുടെ സസ്പെൻസ് നിറഞ്ഞ ആദ്യ പോസ്റ്റ് ഇങ്ങനെ.

   നമ്പി നാരായണനെക്കുറിച്ചുള്ള ആർ. മാധവൻ ചിത്രം റോക്കറ്റ്‌റി: ദി നമ്പി എഫ്ഫക്റ്റ് സംവിധാനം ചെയ്യാൻ, മാധവനൊപ്പം കോ-ഡയറക്ടർ ആയി പ്രജേഷ് സെൻ ഉണ്ട്. 'നമ്പി: ദി സയന്റിസ്റ്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത പരിചയവുമായാണ് പ്രജേഷ് ബോളിവുഡിലേക്ക് ചുവടു വയ്ക്കുന്നത്. നമ്പി നാരായണനായി വേഷമിടുന്നതും മാധവൻ തന്നെയാണ്. ഏറെ നാളായി ജയസൂര്യക്കൊപ്പമുള്ള ഒരു ചിത്രം സംവിധായകൻ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു.

   First published: