advertisement

'എന്റെ പ്രധാന ജോലി ഇതായിരുന്നു', ഗൃഹാതുരമായ ഓർമകളോടെ വിന്റേജ് ബസ് ഹോണടിച്ച് മന്ത്രി ഗണേശ് കുമാര്‍

Last Updated:

തലസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇതൊരു മികച്ച അനുഭവമാകുമെന്നും കെ.എസ്.ആര്‍.ടി.സിയുടെ പ്രതാപകാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്നും മന്ത്രി

News18
News18
തിരുവനന്തപുരം: ഗൃഹാതുരമായ ഓർമകളോടെ കെഎസ്ആര്‍ടിസി ഗ്രീൻ വിന്റേജ് ബസ്. ആദ്യകാല മോഡലുകളെ അനുസ്മരിപ്പിക്കുന്ന വിന്റേജ് ബസ് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാര്‍ തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു.
പഴയകാല ബസുകളുടെ അതേ നിറവും ഡിസൈനും ഘടനയും നിലനിറുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പഴയ മോഡലാണെന്ന് തോന്നിപ്പിക്കുമെങ്കിലും എന്‍ജിനും മറ്റ് സൗകര്യങ്ങളും പുതിയതാണെന്ന് മന്ത്രി വ്യക്തമാക്കി. തലസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇതൊരു മികച്ച അനുഭവമാകുമെന്നും കെ.എസ്.ആര്‍.ടി.സിയുടെ പ്രതാപകാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എന്നെ സംബന്ധിച്ചിടത്തോളം ഒരു അഞ്ച് വയസ്സൊക്കെ ഉള്ളപ്പോഴുള്ള കാലത്തിലേക്ക് ഓര്‍മകള്‍ പോയി.പണ്ട് ഇതുപോലെ ബസുകള്‍ കാണുമ്പോള്‍ ഹോണ്‍ അടിച്ച് നോക്കുന്നത് പതിവായിരുന്നു. ഇതിന്റെ കളർ ബസ് ഗ്രീൻ ആണ്. ഞാൻ ആണ് അത് പറഞ്ഞുകൊടുത്തത്.ബസിന്റെ ഇന്റീരിയര്‍ പൂര്‍ണമായും പഴയ കാലത്തേക്ക് കൊണ്ട് പോകും. പഴയ മോഡല്‍ സീറ്റുകളും ഡ്രൈവറുടെ ക്യാബിനും ഗിയര്‍ ലിവറുമെല്ലാം,' മന്ത്രി പറഞ്ഞു.
advertisement
തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ നിന്നും വെള്ളയമ്പലം വരെയാണ് ആദ്യ സര്‍വീസ് നടത്തിയത്. കിഴക്കേക്കോട്ട - കവടിയാര്‍ - പേരൂര്‍ക്കട റൂട്ടിലായിരിക്കും ബസിന്റെ സ്ഥിരം സര്‍വീസ്.ആദ്യ സര്‍വീസില്‍ മന്ത്രി യാത്രക്കാരനായി.
നെയ്യാറ്റിന്‍കര ഡിപ്പോയുടെ ഭാഗമായിരുന്ന ആര്‍.എസ്.എം 452 എന്ന നമ്പര്‍ ബസാണ് പുതിയ രൂപത്തില്‍ പുനര്‍ജനിച്ചിരിക്കുന്നത്. 2013 മോഡല്‍ അശോക് ലെയ്ലാന്‍ഡ് ബസ് ഉപയോഗിച്ചാണ് പുതിയ വിന്റേജ് വാഹനം ഒരുക്കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരാണ് ഈ മാറ്റത്തിന് പിന്നില്‍.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്റെ പ്രധാന ജോലി ഇതായിരുന്നു', ഗൃഹാതുരമായ ഓർമകളോടെ വിന്റേജ് ബസ് ഹോണടിച്ച് മന്ത്രി ഗണേശ് കുമാര്‍
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement