മൂന്നാം തവണ ഓസ്കർ അവതാരകനായി കൊമേഡിയൻ ജിമ്മി കിമ്മൽ. ഏതു സാഹചര്യവും സ്നേഹത്തോടെയും നർമ്മത്തോടെയും കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് ജിമ്മിയുടെ തുറുപ്പുചീട്ട്. 2017, 2019 വർഷങ്ങളിൽ ഓസ്കർ വേദിയെ കൈകാര്യം ചെയ്തത് ജിമ്മിയാണ്. ഇതിനു പുറമേ 2017ൽ, പുരസ്‌കാര പ്രഖ്യാപനം മാറിപ്പോയ ‘എൻവലപ് ഗേറ്റ്’ വിവാദവും ജിമ്മിയെ ചുറ്റിപ്പറ്റിയുണ്ട്.
Also read: Oscars 2023 LIVE Updates: ഓസ്കർ പ്രഖ്യാപനം അൽപ്പസമയത്തിനകം; ‘നാട്ടു നാട്ടു’ ഗായകർ വേദിയിൽ
പോയ വർഷം ക്രിസ് റോക്ക്, വിൽ സ്മിത്ത് ചെകിടത്തടി വിവാദം ഓസ്കർ വേദിയെ ഇളക്കിമറിച്ചിരുന്നു. ‘സ്ലാപ്പ്ഗേറ്റ്’ വിവാദം ഓസ്കർ ചരിത്രത്തിൽ ആദ്യമല്ല. സ്‌ലാപ്പിന് മുമ്പ് ഓസ്‌കാർ വേദിയിൽ നടന്ന മറ്റ് വിവാദങ്ങളുണ്ട്. 2017 ലെ ‘എൻവലപ് ഗേറ്റ്’ വിവാദം അക്കൂട്ടത്തിൽ അവിസ്മരണീയമായ ഒന്നാണ്.
2017-ലെ ഓസ്‌കർ അവാർഡിന് ആതിഥേയത്വം വഹിച്ച കിമ്മൽ ആയിരുന്നു ആ സമയം ചുമതല വഹിച്ചിരുന്നത്. വാറൻ ബീറ്റിക്കും ഫെയ് ഡൺവെയ്‌ക്കും തെറ്റായ കവറുകൾ നൽകി, യഥാർത്ഥ വിജയിയായ മൂൺലൈറ്റിന് പകരം മികച്ച ചിത്രമായി ലാ ലാ ലാൻഡ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ല, എന്നാൽ ഇത് തീർച്ചയായും ഓസ്‌കറിൽ എല്ലാവരുടെയും താൽപ്പര്യം വർധിപ്പിച്ചുവെന്ന് തനിക്ക് തോന്നിയതായി കിമ്മൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.