ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ലൂക്ക ചിത്രത്തിലെ കാറ്റും... ഗാനം യൂട്യൂബിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു. വിനായക് ശശികുമാറിന്റെ വരികൾ ഈണമിട്ട് പാടിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. പാട്ടിലെ രംഗത്തും സൂരജ് തന്നെയാണ്. തിയേറ്ററിൽ പ്രദർശനം തുടരുന്ന ലൂക്ക മൂന്നാം വാരത്തിലേക്കു കടക്കുകയാണ്.
സംവിധായകന്‍ അരുണ്‍ ബോസിന്റെ ആദ്യ ചിത്രമാണ് ലൂക്ക. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേർന്നാണ് നിർമ്മാണം. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.