ARM | മണിയന് അന്ന് എന്ത് സംഭവിച്ചു? ഒരു വർഷത്തിന് ശേഷം 'അജയന്റെ രണ്ടാം മോഷണം' ഡിലീറ്റഡ് സീൻ
- Published by:meera_57
- news18-malayalam
Last Updated:
മണിയന് എന്ത് സംഭവിച്ചു എന്ന് പരിശോധിക്കുന്ന ഒരു ഭാഗം സിനിമയിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഒന്നാം വാർഷികത്തിൽ ആ രംഗം അണിയറയിൽ നിന്നും പുറത്തേക്ക്
ചിയോതിക്കാവിലെ വീരൻ മണിയനെ മലയാളി ഹൃദയങ്ങൾ ഏറ്റെടുത്തിട്ട് ഒരു വർഷം. 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയിലൂടെ കരിയറിലെ ട്രിപ്പിൾ റോൾ അഭിനയിച്ച് റെക്കോർഡ് ഇട്ടിരുന്നു നടൻ ടൊവിനോ തോമസ് (Tovino Thomas). മൂന്നു തലമുറകളിലെ പിന്തുടർച്ചക്കാരെ അവതരിപ്പിച്ചു കൊണ്ടാണ് ടൊവിനോ ഈ സിനിമ പൂർത്തിയാക്കിയത്. സിനിമയിൽ മണിയന്റെ പോക്കിൽ അൽപ്പം നെഞ്ച് പിടഞ്ഞവരും ഉണ്ടാകാം. എന്നാൽ, മണിയന് എന്ത് സംഭവിച്ചു എന്ന് പരിശോധിക്കുന്ന ഒരു ഭാഗം സിനിമയിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഒന്നാം വാർഷികത്തിൽ ആ രംഗം അണിയറയിൽ നിന്നും പുറത്തേക്ക്. മണിയന്റെ കൂട്ടുകാരനായ ജഗദീഷ് കഥാപാത്രം കൊല്ലൻ നാണുവും മണിയനും കൂടിയുള്ള സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം നിർവഹിച്ച ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
advertisement
ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാർ ആണ്. ടൊവിനോയുടെയും സുരഭിയുടെയും അസാമാന്യ പെർഫോമൻസും ജോമോൻ ടി. ജോൺ എന്ന പകരം വെക്കാനില്ലാത്ത സിനിമാട്ടോഗ്രാഫി ബ്രാൻഡും മ്യൂസിക്കിന്റെ പ്ലേസ്മെന്റും ആഴമുള്ള കഥാപാത്രങ്ങളും കൊണ്ട് തന്നെയാണ് ഈ ചിത്രം വെന്നിക്കൊടി പാറിച്ചത്. മോഹൻലാലിന്റെ ശബ്ദ സാന്നിധ്യം ചിത്രത്തിന്റെ മിസ്റ്ററി എലമെന്റ് കൂട്ടുന്നുണ്ട്.
30 കോടി മുടക്കിയ ചിത്രത്തിന് 100 കോടി ക്ലബിൽ ഇടം നേടാൻ കഴിഞ്ഞു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.
advertisement
Summary: A deleted scene from the Malayalam movie Ajayante Randaam Moshanam starring Tovino Thomas in the lead role has been released on the first anniversary of the movie. A Jithin Lal directorial is going places upon getting into the one crore club
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 12, 2025 6:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ARM | മണിയന് അന്ന് എന്ത് സംഭവിച്ചു? ഒരു വർഷത്തിന് ശേഷം 'അജയന്റെ രണ്ടാം മോഷണം' ഡിലീറ്റഡ് സീൻ