Kallanum Bhagavathiyum | കള്ളന് മുന്നിൽ പ്രത്യക്ഷപ്പെട്ട ഭഗവതി; വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കള്ളനും ഭഗവതിയും' ട്രെയ്‌ലർ ശ്രദ്ധനേടുന്നു
- Published by:user_57
- news18-malayalam
Last Updated:
കള്ളന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവതിയും അതുമായി ബന്ധപ്പെട്ട കഥയുമാണ് പ്രതിപാദ്യം
വിഷ്ണു ഉണ്ണിക്കൃഷ്ണൻ (Vishnu Unnikrishnan), അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ സുരേഷ് ഗോപി റിലീസ് ചെയ്തു. കള്ളന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവതിയും അതുമായി ബന്ധപ്പെട്ട കഥയുമാണ് പ്രതിപാദ്യം.
സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
advertisement
എഡിറ്റർ- ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം, കഥ- കെ.വി. അനിൽ, പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്, കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ്- അജി മസ്‌ക്കറ്റ്, പരസ്യകല- കോളിൻസ് ലിയോഫിൽ, സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ, ഫൈനൽ മിക്സിംഗ്-രാജാകൃഷ്ണൻ, കൊറിയോഗ്രഫി- കല മാസ്റ്റർ, ആക്ഷൻ- മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ- ടിവിൻ കെ. വർഗ്ഗീസ്, അലക്സ് ആയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, കാലിഗ്രാഫി- കെ.പി. മുരളീധരൻ, ഗ്രാഫിക്സ്- നിഥിൻ റാം, ലൊക്കേഷൻ റിപ്പോർട്ട്- അസിം കോട്ടൂർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 05, 2023 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kallanum Bhagavathiyum | കള്ളന് മുന്നിൽ പ്രത്യക്ഷപ്പെട്ട ഭഗവതി; വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കള്ളനും ഭഗവതിയും' ട്രെയ്‌ലർ ശ്രദ്ധനേടുന്നു