Samrajyam | കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെ കളിക്ക്; റിലീസിനും മുൻപേ മമ്മൂട്ടിയുടെ 'സാമ്രാജ്യം' ടീസർ
- Published by:meera_57
- news18-malayalam
Last Updated:
അലക്‌സാണ്ടറെ രൂപഭംഗിയിലും, വേഷവിധാനത്തിലും, ശബ്ദ മഹിമയിലും, അഭിനയ മികവിലുമായി അഭ്രപാളികളിൽ അനശ്വരമാക്കിയത് മമ്മൂട്ടിയാണ്
ഐ ആം അലക്‌സാണ്ടർ കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെ കളിക്കണം. മലയാളത്തിലെ ഏറ്റം മികച്ച അധോലോക രാജാവായ അലക്സാണ്ടറുടെ കഥ പറയുന്ന സാമ്രാജ്യം എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്തമായ ചില ഭാഗങ്ങളാണിത്. ആരിഫ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് ജോമോനാണ്. സെപ്റ്റംബർ 19ന് ചിത്രം പ്രദർശനത്തിനെത്തുന്നു.
അലക്‌സാണ്ടറെ രൂപഭംഗിയിലും, വേഷവിധാനത്തിലും, ശബ്ദ മഹിമയിലും, അഭിനയ മികവിലുമായി അഭ്രപാളികളിൽ അനശ്വരമാക്കിയത് മമ്മൂട്ടിയാണ്. അദ്ദേഹത്തിൻ്റെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് ആശംസകൾ നേർന്നുകൊണ്ടാണ് 'സാമ്രാജ്യം' എന്ന ചിത്രത്തിൻ്റെ 4K ഡോൾബി അറ്റ്മോസ് പതിപ്പിൻ്റെ റിലീസ്സിനു മുന്നോടിയായിട്ടുള്ള ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ടീസർ നവമാധ്യമ രംഗത്ത് വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അക്കാലത്തെ യുവാക്കളുടെ ഏറ്റവും വലിയ ട്രേഡ്മാർക്കായിരുന്നു അലക്സാണ്ഡർ എന്ന അണ്ടർവേൾഡ് കിംഗ്. വർഷങ്ങൾ കടന്നുപോയിട്ടും ഈ കഥാപാത്രത്തിൻ്റെ പകിട്ടിന് ഒരിടിവും സംഭവിച്ചിട്ടില്ല. കഥാപാത്രമാണ് ഏറ്റവും നൂതനമായ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ സെപ്റ്റംബർ 19ന് പ്രദർശനത്തിനെത്തുന്നത്. 'നമുക്കൊന്നു കളിച്ചു നോക്കാം, കളിക്കുന്നതു കൊള്ളാം, പക്ഷേ ഒരുപാടു കുഴികളുളള വഴിയാണെൻ്റേത്. കണ്ണുകെട്ടി കളിക്കുമ്പോൾ ഒരു പാടു സൂക്ഷിക്കണം...' കുറിക്കു കൊള്ളുന്ന ഇത്തരം നിരവധി വാക് പ്രയോഗങ്ങളും, ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളാലും മികച്ച ആക്ഷൻ രംഗങ്ങളാലും സാമ്രാജ്യം എന്നും പുതുമ നിറഞ്ഞ ചിത്രം തന്നെയായി പ്രേക്ഷകർക്കു മുന്നിലെത്തുന്നു.
advertisement
അക്കാലത്തെ ഏറ്റം ഹൃദ്യമായ സ്റ്റൈലൈസ്ഡ് മൂവിയായ ചിത്രത്തിനു വേണ്ടി ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതവും ആകർഷകമായിരുന്നു. ജയനൻ വിൻസൻ്റൊണു ഛായാഗ്രാഹകൻ. ഗാനരചയിതാവായ ഷിബു ചക്രവർത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് - ഹരിഹര പുത്രൻ.
മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ, അശോകൻ, ശ്രീവിദ്യ, സോണിയ, ബാലൻ കെ.നായർ, സത്താർ, സാദിഖ്, ഭീമൻ രഘു, ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Teaser for Mammootty movie Samrajyam has been out on YouTube. The film is releasing on September 19
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 07, 2025 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Samrajyam | കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെ കളിക്ക്; റിലീസിനും മുൻപേ മമ്മൂട്ടിയുടെ 'സാമ്രാജ്യം' ടീസർ