അച്ഛന്റെ അമ്മുവിൽ നിന്നും നായികയിലേക്ക്, കല്യാണി പ്രിയദർശൻറെ വാക്കുകൾ

Last Updated:
ആദ്യമൊക്കെ അമ്മൂ, നീ അത് ശരിയായല്ല ചെയ്യുന്നത് എന്നായിരുന്നു മകളോടുള്ള അച്ഛന്റെ ശാസന. എന്നാൽ ഷൂട്ടിംഗ് കൂടുതൽ ദിവസം പിന്നിട്ടപ്പോൾ ഗംഭീരം എന്ന് പറഞ്ഞു അനുമോദിച്ചു. ആദ്യ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അച്ഛന്റെ സംവിധാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിലുള്ള അമ്മുവെന്നു വിളിക്കുന്ന കല്യാണി പ്രിയദർശൻറെ വാക്കുകളാണിത്. തൻ്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞപ്പോൾ അച്ഛനൊരു നന്ദി വാക്ക് പറഞ്ഞവസാനിപ്പിക്കുകയാണ് കല്യാണി.
"മരയ്ക്കാറിലെ എൻ്റെ ഭാഗം കഴിഞ്ഞിരിക്കുന്നു. അച്ഛനോടൊപ്പം വർക്ക് ചെയ്യുമെന്ന് രണ്ടു കൊല്ലം മുൻപ് ഞാൻ ചിന്തിച്ചത് പോലുമില്ല. അമ്മൂ, നീ അത് ശരിയായല്ല ചെയ്യുന്നത് എന്ന് പറഞ്ഞു ഒച്ചയെടുക്കുന്നതും, എൻ്റെ ആദ്യ ദിവസത്തെ പരിഭ്രമവും തുടങ്ങി ഗംഭീരം എന്ന് പറഞ്ഞു അച്ഛനെനിക്ക് ഷേക്ക് ഹാൻഡ് തരുന്നതും. ആ ഷോട്ടിൽ ഒരു കട്ട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അതിലെ ഓരോ ഷോട്ടും വിലപ്പെട്ടതായി കരുതുന്നു. അച്ഛന്റെ മാസ്റ്റർപീസ് ലോകം കാണുന്നത് വരെ കാത്തിരിക്കാൻ വയ്യ. അതിൽ ഒരു ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം," കല്യാണി പറയുന്നു.
advertisement
എന്നാൽ മകളുടെ വാക്കുകൾക്ക് മറുപടി നൽകാൻ അച്ഛൻ മറന്നില്ല. മകളുടെ ഫേസ്ബുക് കുറിപ്പും ചിത്രവും പങ്ക് വച്ച് പ്രിയദർശൻ ഇങ്ങനെ കുറിച്ചു. "എല്ലാ അച്ഛന്മാരെയും പോലെ, ഞാനും എൻ്റെ മകൾക്കായി പ്രാർത്ഥിക്കയും വഴികാട്ടുകയും ചെയ്യാറുണ്ട്. സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഞാൻ എൻ്റെ ചിത്രത്തിൽ മകളെ സംവിധാനം ചെയ്യുമെന്ന്. എല്ലാം വിധി പോലെ നടന്നു. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാവുമ്പോൾ പറയുന്ന അവസാന വാക്കതാണല്ലോ. എന്നാൽ കഠിനാധ്വാനമാണ് എല്ലാത്തിനും കാരണമാകുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിലാണ് അമ്മൂ, ഞാൻ നിന്നെക്കുറിച്ചോർത്തഭിമാനിക്കുന്നത്. നീ ആഗ്രഹിക്കുന്നതിനോട് നീ സത്യസന്ധത പുലർത്തുന്നു," പ്രിയദർശൻറെ വാക്കുകൾ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
അച്ഛന്റെ അമ്മുവിൽ നിന്നും നായികയിലേക്ക്, കല്യാണി പ്രിയദർശൻറെ വാക്കുകൾ
Next Article
advertisement
'ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥർ, സർക്കാർ വാക്ക് മറന്നു’; വേടന് അവാർഡ് നൽകിയതിൽ ദീദി ദാമോദരൻ
'ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥർ, സർക്കാർ വാക്ക് മറന്നു’; വേടന് അവാർഡ് നൽകിയതിൽ ദീദി ദാമോദരൻ
  • വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നൽകിയതിനെതിരെ ദീദി ദാമോദരൻ വിമർശനം.

  • സ്ത്രീ പീഡകരെ സംരക്ഷിക്കില്ലെന്ന് സർക്കാർ വാക്ക് മറന്നെന്ന് ദീദി ദാമോദരൻ ആരോപിച്ചു.

  • ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥരാണെന്ന് ദീദി ദാമോദരൻ ആവശ്യപ്പെട്ടു.

View All
advertisement