Thalaivi Movie | കങ്കണ റണാവത് ചിത്രം നെറ്റ്ഫ്ലിക്സും ആമസോണും വാങ്ങിയത് 55 കോടിക്ക്; OTT റിലീസ് ഉണ്ടാകുമോ?
- Published by:Naseeba TC
- news18-malayalam
Last Updated:
മറ്റു പല ബോളിവുഡ് ചിത്രങ്ങൾക്കും പിന്നാലെ തലൈവിയും ഒടിടി റിലീസ് ചെയ്യും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയും ഒടിടി റിലീസിനോ? കങ്കണ റണാവത് ജയലളിതയായി എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സും ആമസോണും സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്കാണ്.
പ്രദർശനത്തിന് ഒരുങ്ങിയ ചിത്രം കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. മറ്റു പല ബോളിവുഡ് ചിത്രങ്ങൾക്കും പിന്നാലെ തലൈവിയും ഒടിടി റിലീസ് ചെയ്യും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
advertisement
[NEWS]
ഇതിന് പിന്നാലെയാണ് 55 കോടി രൂപയ്ക്ക് ആമസോണും നെറ്റ്ഫ്ലിക്സും ചിത്രം വാങ്ങിയത്. എന്നാൽ ചിത്രം ബിഗ്സ്ക്രീനിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ബഹുഭാഷാ ചിത്രമായ തലൈവി ഏറെ മുതൽ മുടക്കി ഒരുക്കിയ ചിത്രമാണ്. കങ്കണയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാകും തലൈവിയും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സിനിമയ്ക്കായി ഏറെ തയ്യാറെടുപ്പുകളും താരം നടത്തിയിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 05, 2020 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Thalaivi Movie | കങ്കണ റണാവത് ചിത്രം നെറ്റ്ഫ്ലിക്സും ആമസോണും വാങ്ങിയത് 55 കോടിക്ക്; OTT റിലീസ് ഉണ്ടാകുമോ?