ആശാ ശരത്തിന്റെ മകൾ ഉത്തരാ ശരത്തിന്റെ ആദ്യചിത്രം 'ഖെദ്ദ' റിലീസിന് തയാറെടുക്കുന്നു

Last Updated:

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത് മനോജ്‌ കാന

ഖെദ്ദ
ഖെദ്ദ
ആശാ ശരത്തും (Asha Sharath) മകൾ ഉത്തര ശരത്തും (Uthara Sharath) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഖെദ്ദ' ഡിസംബർ 2ന് തിയേറ്ററുകളിൽ എത്തും. അഭിനയ ജീവിതത്തിലേക്കുള്ള ഉത്തരാ ശരത്തിന്റെ ആദ്യ പടി കൂടിയാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത് മനോജ്‌ കാനയാണ്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ ആണ് ചിത്രം നിർമ്മിക്കുന്നത്. 'ഖെദ്ദ' എന്നാൽ ഒരു കെണിയാണ്. അധികമാർക്കും പരിചിതമല്ലാത്ത ഒരു കെണി. ഖെദ്ദ പ്രണയത്തിൽ പെട്ടു പോകുന്നവരുടെ ജീവിതമാണ്. മാതൃത്വം, സ്നേഹം, പ്രണയം തുടങ്ങിയ വികാരങ്ങളുടെ വകഭേദങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
സ്വകാര്യതയുടെ അതിർ വരമ്പ് എവിടെയാണ്?, കുടുംബം സ്വകാര്യതകളുടെ ഒരു തുരുത്തല്ലെ? തുടങ്ങിയ ചോദ്യങ്ങൾ ചിത്രം ഉയർത്തുന്നു. ഓരോ കെണിയുടെയും കരുത്ത് അതിന്റെ രഹസ്യസ്വഭാവത്തിലാണ്. ഓരോരുത്തരും ഓരോ കെണിയും ചുമന്നാണ് കഴിയുന്നത് എന്നതാണ് സത്യം.
advertisement
പക്ഷെ പ്രണയം കെണിയല്ല. അത് സർഗ്ഗാത്മകമായ വർണ്ണ ലോകമാണ്.  ആശാ ശരത് ഉത്തരാ ശരത് എന്നിവരെ കൂടാതെ സുധീർ കരമന, സുദേവ് നായർ, സരയു, ജോളി ചിറയത്ത്, കബനി, ബാബു കിഷോർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് പി. നായർ നിർവഹിക്കുന്നു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ശ്രീവൽസൻ ജെ. മേനോൻ, ഗാനരചന- മനോജ് കുറൂർ, കോസ്റ്റ്യൂം- അശോകൻ ആലപ്പുഴ, മേക്കപ്പ്- പട്ടണം ഷാ, സുബിൻ ലളിത, ആർട്ട്- രാജേഷ് കൽപ്പത്ത്, പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് അംബുജേന്ദ്രൻ, സൗണ്ട് ഡിസൈൻ- റോബിൻ കുഞ്ഞുകുട്ടി, മനോജ് കണ്ണോത്ത്, നൃത്തം- ബിജു ധ്വനിതരംഗ്, സ്റ്റിൽസ്- വിനീഷ് ഫ്ലാഷ് ബാക്ക്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
advertisement
Summary: In December, the Malayalam film Khedda, starring Asha Sharath and Uthara Sharath, will be released. Uthara Sharath, a dancer as well, makes her acting debut in this movie. Manoj Kana is the director of the movie
മലയാളം വാർത്തകൾ/ വാർത്ത/Film/
ആശാ ശരത്തിന്റെ മകൾ ഉത്തരാ ശരത്തിന്റെ ആദ്യചിത്രം 'ഖെദ്ദ' റിലീസിന് തയാറെടുക്കുന്നു
Next Article
advertisement
വധശ്രമക്കേസിൽ പരോളിലെത്തിയ പിതാവിനെ സാക്ഷിയാക്കി മകള്‍ വക്കീലായി
വധശ്രമക്കേസിൽ പരോളിലെത്തിയ പിതാവിനെ സാക്ഷിയാക്കി മകള്‍ വക്കീലായി
  • മകളുടെ എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കാൻ പിതാവിന് പരോൾ

  • മലപ്പുറം സ്വദേശി അബ്ദുൾ മുനീറിനാണു എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി

  • മകളുടെ നേട്ടം കാണാൻ ഹൈക്കോടതിയിൽ അപേക്ഷിച്ച് പരോൾ നേടി

View All
advertisement