മലയാളി പ്രേക്ഷകരുടെ സ്നേഹം ഏറ്റു വാങ്ങിയ അഭിനേത്രികൾ - ലെന, നൈല, വമിഖ എന്നിവർ ഒന്നിക്കുന്നു. എന്നാൽ സിനിമയിലല്ല. മൂന്നു ഭാഷകളിൽ ഒരുങ്ങുന്ന 'ബോധി, ഗതി, മുക്തി' എന്ന സംഗീത വീഡിയോയിലാണു മൂവരെയും കാണാൻ കഴിയുക. വമിഖ നായികയായി എത്തിയ ഗോദയുടെ സഹ സംവിധായകനായ ജിതിൻ ലാലിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന വീഡിയോയാണു ബോധി, ഗതി, മുക്തി. ഒരുപിടി ശ്രദ്ധേയ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനും കൂടിയാണു ജിതിൻ.
ഇന്ത്യയിലെ ആദ്യ ത്രി-ഭാഷ ആൽബമെന്ന പ്രത്യേകതയുമായാണു ഈ സംഗീത സമർപ്പണം ജനങ്ങളിലേക്കെത്തുക. പ്രഗതിയെന്ന സംഗീത ബാൻഡുമായി ചേർന്നാണു നിർമ്മാണം. ഹരിശങ്കർ കെ.എസ്. ആണു ബാൻഡ് തലവൻ. മൂവരും വ്യത്യസ്ത ഗാനങ്ങളുമായാവും എത്തുക. ലെനയുടെ ബോധി ഹിന്ദിയിലാണു. നൈല അവതരിപ്പിക്കുന്ന ഗതി മലയാളത്തിലാണ്. വമിഖയുടെ മുക്തി തമിഴിലും.
വർഷങ്ങളായി മലയാളികൾക്കു സുപരിചിതയാണു ലെന. സഹോദരിയെയും കൂട്ടുകാരിയാണ്, ഭാര്യയായും, അമ്മയായും വേഷപ്പകർച്ചകളിലൂടെ തന്റേതായ മേൽ വിലാസം കണ്ടെത്തിയ നടി. കുഞ്ഞനന്തന്റെ കടയിലൂടെ സിനിമ ലോകത്തെത്തിയ നൈല ദുബായിയിൽ ആർ.ജെ യാണ്. ദിവാൻജിമൂല ഗ്രാൻഡ് പ്രിയാണു നൈലയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഗോധയെന്ന ഒറ്റ ചിത്രം കൊണ്ടു മലയാളത്തിൽ ഇടം നേടി വമിഖയെന്ന പഞ്ചാബി പെൺകൊടി. പ്രിത്വിരാജിന്റെ വരാനിരിക്കുന്ന ചിത്രം നയനിൽ വമിഖ വീണ്ടുമെത്തും. മൂന്നു വ്യത്യസ്ത സ്ഥലങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.