മലയാളത്തിന് അഭിമാനമായി മോസ്കോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ 'ബിരിയാണി' പ്രദർശിപ്പിക്കും
- Published by:user_57
- news18-malayalam
Last Updated:
Malayalam movie Biriyani to be screened at the Moscow International Film Festival | ഇന്ത്യക്ക് അകത്തും പുറത്തും പല ഫെസ്റ്റിവലുകളിലും പങ്കെടുക്കാനും അവാർഡുകൾ നേടാനും കഴിഞ്ഞ മലയാള ചിത്രം 'ബിരിയാണി' ഇനി മോസ്കോയിലേക്ക്
ഇറ്റലിയിലെ ഏഷ്യാട്ടിക്ക ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറിനും, നെറ്റ് പാക്ക് അവാർഡിനും ശേഷം ഇന്ത്യക്ക് അകത്തും പുറത്തും പല ഫെസ്റ്റിവലുകളിലും പങ്കെടുക്കാനും അവാർഡുകൾ നേടാനും കഴിഞ്ഞ മലയാള ചിത്രം 'ബിരിയാണി' ഇനി മോസ്കോയിലേക്ക്.
ഇപ്പോൾ ലോകത്തിലെ ഫിയാഫ് അക്രഡിറ്റഡ് ടോപ് 15 ഫെസ്റ്റിലുകളുടെ ലിസ്റ്റിൽ ഉള്ളതും, വളരെ പഴയതുമായ മോസ്കോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവവികാസങ്ങൾ കാരണം അവർക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു.
കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു.
advertisement
മലയാളത്തിൽ നിന്നും ഡോൺ പാലത്തറയുടെ '1956, മധ്യ തിരുവിതാംകൂർ' എന്ന ചിത്രവും മേളയുടെ ഭാഗമാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 28, 2020 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളത്തിന് അഭിമാനമായി മോസ്കോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ 'ബിരിയാണി' പ്രദർശിപ്പിക്കും