Malikappuram | മറ്റുഭാഷകളിലും മാളികപ്പുറത്തിന് തിരക്കേറുന്നു; ലക്ഷ്യം 100 കോടി ക്ലബ്

Last Updated:

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും മാളികപ്പുറം സിനിമയ്ക്ക് ഹൗസ്ഫുൾ ഷോസ്

മാളികപ്പുറം
മാളികപ്പുറം
മലയാള ചിത്രം മാളികപ്പുറത്തിന് (Malikappuram) അന്യഭാഷകളിലും സ്വീകാര്യതയേറുന്നു. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. തമിഴ്നാട്ടിൽ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെൺകുട്ടി തന്റെ സൂപ്പർഹീറോ ആയ അയ്യപ്പനെ കാണാൻ ശബരിമലയിൽ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്.
കേരളത്തിലേക്ക് വന്നാൽ, സിനിമ റിലീസ് ചെയ്ത് ഒരു മാസത്തോളം അടുക്കുമ്പോഴും ഹൗസ് ഫുൾ ഷോകൾ ഒഴിയുന്നില്ല. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങൾ പോലും ഒ.ടി.ടി. റിലീസിന് തയാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകർ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. ചിത്രം അധികം വൈകാതെ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ. മിനിമം ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയാണ് ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനായ ‘മാളികപ്പുറം’.
നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.
advertisement
advertisement
സംഗീതം- രഞ്ജിൻ രാജ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.
വരികൾ- സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം- അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ- രജീസ് ആന്റണി, ബിനു ജി നായർ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്- ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ- ഷരീഫ് , സ്റ്റിൽസ്- രാഹുൽ ടി., ലൈൻ പ്രൊഡ്യൂസർ- നിരൂപ് പിന്റോ, ഡിസൈനർ- കോളിൻസ് ലിയോഫിൽ, മാനേജർസ്- അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്, പ്രൊമോഷൻ കൺസൾട്ടൻറ്റ്- വിപിൻ കുമാർ, പി ആർ ഒ- മഞ്ജു ഗോപിനാഥ്.
advertisement
Summary: Malikappuram, a Malayalam film with Unni Mukundan in the lead, has received positive reviews in other languages as well. Despite being set to complete a month after its release, the movie is still being shown in crowded theatres
മലയാളം വാർത്തകൾ/ വാർത്ത/Film/
Malikappuram | മറ്റുഭാഷകളിലും മാളികപ്പുറത്തിന് തിരക്കേറുന്നു; ലക്ഷ്യം 100 കോടി ക്ലബ്
Next Article
advertisement
'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
  • 'പോറ്റിയെ കേറ്റിയെ' പാട്ട് അയ്യപ്പഭക്തരെ വേദനിപ്പിച്ചതായി പരാതിക്കാരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

  • പാട്ട് സൃഷ്ടിച്ചവർ മാപ്പ് പറയണമെന്നും പാട്ട് സോഷ്യൽമീഡിയയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

  • അയ്യപ്പനെ പാട്ടിൽ ഉൾപ്പെടുത്തി ശരണം വിളിക്കുന്നത് ശരിയല്ലെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു.

View All
advertisement