കേന്ദ്ര കഥാപാത്രമായി ജുവല്‍ മേരി; ക്ഷണികത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി

Last Updated:

മെഗാസ്റ്റാറിനോടൊപ്പം സുരേഷ് ഗോപി എം.പി, ജയസൂര്യ, ജോജു ജോര്‍ജ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു

ജുവല്‍ മേരിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ക്ഷണികം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി. മെഗാസ്റ്റാറിനോടൊപ്പം സുരേഷ് ഗോപി എം.പി, ജയസൂര്യ, ജോജു ജോര്‍ജ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.
സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജുവല്‍ മേരി സിനിമയില്‍ അവതരിപ്പിക്കുന്നത്. പുതുമുഖ നടനായ രൂപേഷ് രാജാണ് ചിത്രത്തില്‍ രാകേഷ് എന്ന നായക കഥാപാത്രമായി എത്തുന്നത്്. നന്ദലാല്‍ കൃഷ്ണമൂര്‍ത്തി , മീര നായര്‍ ,സ്മിത അമ്പു എന്നിവരോടൊപ്പം രോഹിത്ത് നായര്‍, ഓസ്റ്റിന്‍, ഹരികൃഷ്ണന്‍ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കെ എസ് ചിത്രയും, കെ എസ് ഹരിശങ്കറും ഓരോ പാട്ടുകള്‍ പാടിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡോ. വി റ്റി സുനിലാണ്. ഗാനരചന ഡോ ഷീജ വക്ക്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാംസണ്‍ സില്‍വയാണ്.
advertisement
നടന്ന കഥയെ ആസ്പദമാക്കി ദീപ്തി നായരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് അനില്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പരിമിതമായ ക്രൂവില്‍ ആണ് ആര്‍ പ്രൊഡക്ഷന്‍ ഫാമിലി ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.
ക്ലബ്ബ് ഹൗസ് കൂട്ടായ്മയിൽ വീണ്ടുമൊരു പാട്ട് കൂടി; ഗായകൻ ശ്രീനിവാസിന്റെ മലയാളം ആൽബം എത്തുന്നു
"പാതിരാ പാട്ടുകൾ", "മാഞ്ചോട്ടിൽ കൂടാം" എന്നീ ക്ലബ് ഹൗസ് കൂട്ടായ്മയിലൂടെ പതിവായി ഒത്തുചേരുന്നവർ വീണ്ടുമൊരു പാട്ടു കൂടി പുറത്തിറക്കുകയാണ്. നേരത്തെ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇറങ്ങിയ "കാണാതെ"എന്ന ഗാനം കേട്ട ഗായകൻ ഡി. ശ്രീനിവാസിന്റെ താത്പര്യമാണ് പുതിയ പാട്ടിന്റെ പിറവിയ്ക്ക് കാരണം.
advertisement
പാട്ടിന്റെ ശിൽപ്പികളുമൊത്ത് അദ്ദേഹം ട്യൂൺ ചെയ്ത് സംഗീത സംവിധാനം നിർവഹിച്ച് "ദൂരെയേതോ " എന്ന പേരിലാണ് ഗാനം പുറത്തിറങ്ങുന്നത്. ശ്രീനിവാസും മകൾ ശരണ്യ ശ്രീനിവാസും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. അച്ഛന്റെ സ്വതന്ത്ര സംഗീത സംവിധാനത്തിൽ ആദ്യമായി മകളും ഒരുമിച്ച് ആലപിക്കുന്ന പാട്ടാണ് " ദൂരെയേതോ ".
സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി സി ഇ ഒ ആയ എറണാകുളം സ്വദേശിനി ഷിൻസി നോബിളാണ് ഈ ഗാനത്തിന്റേയും രചന നിർവഹിച്ചിരിക്കുന്നത്. "കാണാതെ" പാട്ടിനെ ഒരുക്കിയ പത്തനംത്തിട്ട സ്വദേശി സജീവ് സ്റ്റാൻലിയാണ് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത്. എല്ലാ ദിവസവും പ്രതിഭാധനരായ നിരവധി സംഗീത പ്രേമികൾ ഒത്തു കൂടുന്ന പാതിരാപ്പാട്ടുകൾ ക്ലബ് ഹൗസ് റൂമിൽ സിനിമാ താരം മാലാ പാർവ്വതി തുടങ്ങിവെച്ച ആശയമാണ് രണ്ടു പാട്ടുകളുടേയും പിറവിയ്ക്ക് പിന്നിൽ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കേന്ദ്ര കഥാപാത്രമായി ജുവല്‍ മേരി; ക്ഷണികത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി
Next Article
advertisement
സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്
സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്
  • സച്ചിൻ പൈലറ്റ്, കനയ്യകുമാർ, കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർ കേരള നിരീക്ഷകരായി നിയമിച്ചു.

  • നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ചു.

  • മുന്നണികൾ സീറ്റ് വിഭജന ചർച്ചകൾ സജീവമാക്കി, യുഡിഎഫ് ഈ മാസം 15നകം ധാരണയിലേക്ക് നീങ്ങും.

View All
advertisement